വിവാഹം

കാഞ്ഞങ്ങാട്: കോളിച്ചാല്‍ പ്രാന്തര്‍കാവിലെ വാഴക്കോടന്‍ ഹൗസില്‍ പി.എം.ബാലകൃഷ്ണന്റെയും വി.ഗീതയുടെയും മകള്‍ വി.വി.അമിതയും നീലേശ്വരം ചിമ്മത്തോട് കരിന്തളം ഹൗസിലെ എം.വി.ചന്തൂഞ്ഞി-കെ.വി.സുലോചന ദമ്പതിമാരുടെ മകന്‍ കെ.വി.പ്രജീഷും വിവാഹിതരായി.

തൃക്കരിപ്പൂര്‍: ഉദിനൂര്‍ കിനാത്തിലെ കെ.പി.തമ്പാന്റെയും കെ.പ്രസീദയുടെയും മകന്‍ അരുണും പുത്തൂരിലെ പി.രാജേന്ദ്രന്റെയും കെ.വി.പുഷ്പലതയുടെയും മകള്‍ മാളവികയും വിവാഹിതരായി.

നീലേശ്വരം: രാജാസ് എച്ച്.എസ്.എസ്. റിട്ട. അധ്യാപകന്‍ പുതുക്കൈ ശ്രീരാഗത്തിലെ കെ.ബാലഗോപാലന്റെയും കോട്ടച്ചേരി സഹകരണ ബാങ്ക് സെക്രട്ടറി പി.വനജാക്ഷിയുടെയും മകള്‍ ശ്രീജയയും പുല്ലൂര്‍-പെരളം ഗായത്രി ഭവനില്‍ കെ.വി.ഉണ്ണിയുടെയും എം.ഗായത്രിയുടെയും മകന്‍ അവിനാശും വിവാഹിതരായി.

പൊയിനാച്ചി: ചെമ്മനാട് ആലക്കം പിടിക്കാല്‍ ശ്രീനിലയത്തിലെ തുളിച്ചേരി ചന്തുകുട്ടി നായരുടെയും കരിച്ചേരി ഗൗരിയുടെയും മകന്‍ ശ്രീയേഷ്‌കുമാറും മാവുങ്കാല്‍ കുമ്പളയിലെ പി.എസ്.ഹരിദാസ് നായരുടെയും പി.കലാദേവി ഹരിദാസിന്റെയും മകള്‍ ഹര്‍ഷയും വിവാഹിതരായി.

പൊയിനാച്ചി: ബാര അശ്വതി ഭവനിലെ എം.ചന്ദ്രശേഖരന്‍ നായരുടെയും ഇ.പദ്മിനിക്കുട്ടിയുടെയും മകള്‍ ഇ.പ്രസീതയും മംഗളൂരു കെ.പി.ടി. സര്‍ക്കിളിനുസമീപത്തെ 'വിശ്വാസ് ആശാകിരണ്‍' ഫ്‌ലാറ്റ് നമ്പര്‍ 404-ലെ പരേതനായ രാംജി സിങ്ങിന്റെയും ബേബി സിങ്ങിന്റെയും മകന്‍ ഡോ. അമര്‍ പ്രകാശും വിവാഹിതരായി.

പൊയിനാച്ചി: ചട്ടഞ്ചാല്‍ പള്ളത്തിങ്കാല്‍ മണ്യം ഹൗസിലെ പുതുച്ചേരി നാരായണന്‍ നായരുടെയും കരിച്ചേരി ഭാര്‍ഗവിയുടെയും മകള്‍ ചിത്രയും മാങ്ങാട് 'രാംനിവാസി'ലെ ചേവിരി രവീന്ദ്രന്‍ നായരുടെയും എ.രുക്മിണിയുടെയും മകന്‍ രഞ്ജിത്തും വിവാഹിതരായി.

പൊയിനാച്ചി: മയിലാട്ടി കൂട്ടപ്പുന്ന തൂവളിലെ മുല്ലച്ചേരി കൃഷ്ണന്‍ നായരുടെയും കെ.അംബികയുടെയും മകന്‍ കൃപേഷും പൊയിനാച്ചിപ്പറമ്പിലെ പി.ബാലകൃഷ്ണന്‍ നായരുടെയും ടി.അംബികയുടെയും മകള്‍ അനുശ്രീയും വിവാഹിതരായി.