ചരമം

കെ.കൃഷ്ണന്‍
നീലേശ്വരം: പ്രവാസിയും കൊയാമ്പുറം സംഗം ക്ലബ്ബിന്റെ മുന്‍ കബഡി താരവുമായിരുന്ന കൊയാമ്പുറത്തെ കെ.കൃഷ്ണന്‍ (57) അന്തരിച്ചു. ഭാര്യ: ഓമന (അടോട്ട്). മക്കള്‍: സുജിത്ത് (ഗള്‍ഫ്), സൂര്യ. മരുമകന്‍: വിനു (ഒടയംചാല്‍). സഹോദരങ്ങള്‍: ശാരദ, ജാനകി, ദേവകി, പരേതരായ കണ്ണന്‍, ശേഖരന്‍, പൊക്കന്‍.

തോമസ്
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പറമ്പയിലെ ചുക്കനാനിക്കല്‍ തോമസ് (തോമാച്ചന്‍ 59) അന്തരിച്ചു. ഭാര്യ: എത്സി കരിമ്പാനി പന്തപ്ലാക്കല്‍. മക്കള്‍: റിച്ചു, റിന്റോ, ഡോണ്‍. മരുമകന്‍: ഷാബു കളപ്പുരയ്ക്കല്‍, പടുപ്പ്. ശവസംസ്‌കാരം ഞായറാഴ്ച 10 മണിക്ക് മാലോം സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍. ചിത്രം26vlkd23

മാണിക്യം
ബന്തടുക്ക: കുടുംബൂരിലെ പരേതനായ അപ്പകുഞ്ഞി ജ്യോത്സ്യരുടെ ഭാര്യ മാണിക്യം (87) അന്തരിച്ചു. മക്കള്‍: അച്യുതന്‍, ജാനകി, നാരായണന്‍, നാരായണി, പരേതനായ വിജയന്‍. മരുമക്കള്‍: ശ്യാമള, രാഘവന്‍, സരസ്വതി, പ്രഭാകരന്‍, പ്രഭാവതി. സഹോദരങ്ങള്‍: ദാമോദരന്‍, പരേതരായ കൊറപ്പാളു, അപ്പക്കുഞ്ഞി, നാരായണന്‍, കൃഷ്ണന്‍, കാര്‍ത്ത്യായനി, ജാനകി, വാസു.

കാസര്‍കോട്: അടുക്കത്ത്ബയല്‍ ബീച്ചിലെ കെ.സുകുമാരന്‍ (77) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: സുമന, യമുന, ഓമന, സുനില്‍. മരുമക്കള്‍: ദാമു, മദനന്‍, പുരുഷു, അര്‍ച്ചന. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന്.

കെ.എസ്.സുധീര്‍കുമാര്‍
കാസര്‍കോട്: താളിപ്പടപ്പ് ഭാരത് ബീഡി ഓഫീസിലെ മാനേജര്‍ കെ.എസ്.സുധീര്‍കുമാര്‍ (54) അന്തരിച്ചു. ബീരന്തുബയലിലെ ശിവരാമ-പ്രേമ ദമ്പതിമാരുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: കെ.എസ്.അര്‍ജുന്‍, അജയ്: സഹോദരങ്ങള്‍: കമലാക്ഷ, പ്രദീപ്, പ്രകാശ്, പുഷ്പവേണി, കവിത.

വി. കുഞ്ഞിരാമന്‍
ഉദുമ: നാലാംവതുക്കയിലെ വി.കുഞ്ഞിരാമന്‍ (75) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: മുരളീധരന്‍, വിജയലക്ഷ്മി, അനില്‍കുമാര്‍. മരുമക്കള്‍: ആശ, ദാമോദരന്‍, ലേഘ. സഹോദരങ്ങള്‍: പരേതരായ ചന്തു, കണ്ണന്‍.