നോട്ടുനിരോധനം മോദി സ്വന്തംനിലയ്ക്കെടുത്ത അബദ്ധതീരുമാനമായിരുന്നു. ജി.എസ്.ടി.യാകട്ടെ ധൃതിപിടിച്ച് നടപ്പാക്കിയതിലൂടെ പരാജയപ്പെട്ടു. രണ്ടുംചേര്‍ന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്തു.
ഇതിന്റെ മുഖ്യകാരണക്കാരനായ മോദിയെ കാത്തിരിക്കുന്നത് കാരാഗൃഹമാണ് -കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കാസര്‍കോട് കളക്ടറേറ്റ് പടിക്കല്‍ യു.ഡി.എഫ്. നടത്തുന്ന രാപകല്‍സമരം ഉദ്ഘാടനംചെയ്യവെ അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കലാണ് ഇന്ത്യയിലെ നോട്ടുനിരോധനം. പണക്കാരന് കള്ളപ്പണം വെളുപ്പിക്കാന്‍ ചെയ്തുകൊടുത്ത സൗകര്യം.
ബി.ജെ.പി.യുടെ പതനം തുടങ്ങിക്കഴിഞ്ഞു. അവര്‍ വൈകാതെ നിലംപതിക്കും. ജനരക്ഷായാത്ര കേരളത്തെ പങ്കിട്ടെടുക്കാമെന്ന സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും വ്യാമോഹത്തില്നിന്നുണ്ടായതാണ്. പ്രബുദ്ധരായ കേരളജനത അതിന് നിന്നുകൊടുക്കില്ല.
കേരളത്തിലെ റോഡിന്റെ അവസ്ഥകണ്ടാല്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ സ്ഥിതിയെന്തെന്ന് മനസ്സിലാക്കാനാവും. യു.ഡി.എഫ്. തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്താനല്ലാതെ സ്വന്തമായി തുടങ്ങിയ എന്തെങ്കിലും വികസനപ്രവര്‍ത്തനം ചൂണ്ടിക്കാണിക്കാന്‍ പിണറായിസര്ക്കാരിനാവുമോ എന്നും സി.പി.ജോണ്‍ ചോദിച്ചു.
വ്യാഴാഴ്ച പകല്‍ തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും വൈകിട്ട് മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമാണ് പങ്കെടുക്കുന്നത്.