കാസര്‍കോട്: മാനസികമായ ഉല്ലാസമാണ് കൃഷിയെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ടി.ആര്‍.ഉഷാദേവി. ശരീരത്തിനും മനസ്സിനുമുള്ള വ്യായാമം കൃഷിയിലൂടെ ലഭിക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മാതൃഭൂമി ചെയ്യുന്നത് മഹത്തായ കാര്യമാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് പച്ചക്കറിവിത്ത് നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

കാസര്‍കോട് ടൗണ്‍ ജി.യു.പി. സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ പി.ടി.എ. പ്രസിഡന്റ് കെ.ഗണേശന്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.സരോജിനി, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ എബി പോള്‍, മുന്‍ പി.ടി.എ. പ്രസിഡന്റ് റാഷിദ് പൂരണം, സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.ശ്രീനിവാസന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, എ.വേണു, കെ.സുരേഖ, ഡി.വിമലകുമാരി, ക്ലാരമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു.