ചീമേനി: സത്യസന്ധതയ്ക്ക് അധ്യാപകന്‍ മാതൃകയായപ്പോള്‍ പൊതാവൂരിലെ എ.എം.സതീശന് തിരിച്ചുകിട്ടിയത് വിലപിടിച്ച രേഖകളും 25,000 രൂപയും. നഷ്ടപ്പെട്ടതിന്റെ മൂന്നാംനാളാണ് എല്ലാം തിരിച്ചുകിട്ടിയത്. മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഒയോളത്തെ അശോകനാണ് പണവും രേഖകളുമായി ഉടമസ്ഥനെ തേടിയെത്തിയത്.
 
കഴിഞ്ഞയാഴ്ച പൊതാവൂര്‍ മയ്യലിലെ വീട്ടില്‍നിന്ന് എറണാകുളത്തേക്ക് ജോലിസംബന്ധമായി പോയതായിരുന്നു സതീശന്‍. യാത്രയ്ക്കിടെ പണവും രേഖകളും ചീമേനിക്കടുത്തുവെച്ച് നഷ്ടപ്പെട്ടു. മൂന്നാംദിവസം പ്രഭാതസവാരിക്ക് ഇറങ്ങിയ അശോകന് റോഡരികില്‍ നിന്നാണ് ബാഗ് ലഭിക്കുന്നത്. ഉടന്‍തന്നെ ഓട്ടോപിടിച്ച് ഉടമസ്ഥനെ കണ്ടെത്തി നല്‍കുകയും ചെയ്തു.