ഹല
ഉദുമ: കടുത്ത പനിക്കും ശ്വാസതടസ്സത്തിനും ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഉദുമ കണ്ണംകുളത്തെ ഇക്ബാലിന്റെയും കാസര്‍കോട് പൈക്ക ആറാട്ടുകടവിലെ ആയിഷയുടെയും മകള്‍ ഹല (ഒരു വയസ്സ്) യാണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: അഫ്ര, ലുഹ, ജഹ്‌റ.

കൃഷ്ണന്‍ നായര്‍
ചെര്‍ക്കള: പാടി കാനത്തിലെ വള്ളിയോടന്‍ കൃഷ്ണന്‍ നായര്‍ (76) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: വിജയലക്ഷ്മി, സുരേഷ്‌കുമാര്‍, ഹരീഷ്‌കുമാര്‍. മരുമക്കള്‍: നാരായണന്‍ നായര്‍ (പാടി), ലീന (പാത്തനടുക്കം), സ്മിത (പെരുമ്പള). സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ (ബേപ്പ്), തമ്പായി അമ്മ (കുണിയേരി), കുമാരന്‍ നായര്‍, കുഞ്ഞമ്പു നായര്‍, ഗോപാലന്‍ നായര്‍ (മൂവരും പാടി), പരേതനായ നാരായണന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.