വിവാഹം

ഇരിണാവ്: പയ്യട്ടം തുളസിദളത്തില്‍ പി.വി.പദ്മനാഭന്റെയും കെ.ശാന്തകുമാരിയുടെയും മകന്‍ ശരത്തും തില്ലങ്കേരി വാഴക്കലില്‍ പാറമ്മല്‍ ഹൗസില്‍ പി.ലക്ഷ്മണന്റെയും കെ.മണികര്‍ണികയുടെയും മകള്‍ ഷിംനയും വിവാഹിതരായി.

ഇരിണാവ്: സി.ആര്‍.സി. ഗ്രന്ഥാലയത്തിന് സമീപം പൊങ്കാരന്‍ ഹൗസില്‍ മോഹനന്‍ പൊങ്കാരന്റെയും വി.വി.ഗിരിജയുടെയും മകന്‍ സരിന്‍ പി.യും കണ്ണപുരം മൊട്ടമ്മലിലെ കൊറ്റിയാല്‍ ഹൗസില്‍ ആലിങ്കീല്‍ പുരുഷോത്തമന്റെയും ആര്‍.ഗിരിജയുടെയും മകള്‍ എ.ഗ്രീഷ്മയും വിവാഹിതരായി.

പയ്യന്നൂര്‍: അന്നൂര്‍ കുതിരുമ്മലിലെ എ.പി.സുധാകരന്റെയും കെ.വി.വസന്തയുടെയും മകള്‍ വൈഡൂര്യയും പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ എം.ഉണ്ണികൃഷ്ണന്റെയും കെ.വി.മഞ്ജുളയുടെയും മകന്‍ വരുണും വിവാഹിതരായി.

പയ്യന്നൂര്‍: അന്നൂര്‍ പടിഞ്ഞാറേക്കരയിലെ പി.ഭാസ്‌കരന്റെയും കെ.ശ്യാമളയുടെയും മകള്‍ ബിജിനയും കാരയിലെ ഓടോല്‍ കൃഷ്ണന്റെയും പിലാക്കല്‍ സാവിത്രിയുടെയും മകന്‍ അര്‍ജുന്‍ സാഗറും വിവാഹിതരായി.

തളിപ്പറമ്പ്: പട്ടുവം കാവുങ്കല്‍ 'തിരുവോണ'ത്തിലെ പി.വി.രാഘവന്റെയും കെ.വി.ശ്രീദേവിയുടെയും മകള്‍ രഞ്ചുഷയും കുറുമാത്തൂര്‍ വൈത്തലയിലെ കെ.കെ.ജനാര്‍ദനന്റെയും പരേതയായ വി.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകന്‍ സുബിത്തും വിവാഹിതരായി.