http://whos.amung.us/stats/readers/ufx72qy9661j/
മഹിഷകുമാരി
ചൊക്ലി: കവിയൂര്‍ നിടുമ്പ്രത്ത്കണ്ടി കെ.പി.മഹിഷകുമാരി(49) അന്തരിച്ചു. പുല്ലൂക്കര വിഷ്ണുവിലാസം യു.പി.സ്‌കൂള്‍ അധ്യാപികയാണ്. പരേതനായ കുമാരന്‍ മേസ്ത്രിയുടെയും നാണിയുടെയും മകളാണ്. ഭര്‍ത്താവ്: നന്ദനന്‍(മാനേജര്‍, കടവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്). മക്കള്‍: വര്‍ഷ(വിദ്യാര്‍ഥി, തിരുവനന്തപുരം ഹോമിയോ കോളേജ്), വൃന്ദ(വിദ്യാര്‍ഥി, ആര്‍.വി.എച്ച്.എസ്.എസ്. ചൊക്ലി), വീണ(വിദ്യാര്‍ഥി, എന്‍.എ.എം.എച്ച്.എസ്.എസ്. പെരിങ്ങത്തൂര്‍). സഹോദരങ്ങള്‍: വിശ്വനാഥന്‍(പ്രധാനാധ്യാപകന്‍, കല്ലിങ്കോല്‍ എം.എല്‍.പി.എസ്), പ്രശാന്ത്കുമാര്‍(ലക്ചറര്‍, മോഡല്‍ പോളി വടകര), ഉമ(മോഡല്‍ പോളി കൂത്തുപറമ്പ്), അനിത(അധ്യാപിക ഗവ.എച്ച്.എസ്.എസ് മടപ്പള്ളി), രേഷ്മ(അല്‍ സലാഹ് സ്‌കൂള്‍ പെരിങ്ങാടി). ശവസംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.
 
കെ.എസ്.ഇ.ബി. എന്‍ജിനിയര്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍
പെരിങ്ങോം: കെ.എസ്.ഇ.ബി. പയ്യന്നൂര്‍ സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനിയര്‍ മാതമംഗലം പേരൂലിലെ മാച്ചാത്തി അജയനെ(42) തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ 10.30നാണ് സംഭവം.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം എഫ്.സി. ഗോഡൗണിന് മുന്നില്‍ ഗുഡ്‌സ് തീവണ്ടിയാണ് ഇടിച്ചത്. അച്ഛന്‍: പരേതനായ മമ്പലത്ത് ഗോവിന്ദന്‍. അമ്മ: മാച്ചാത്തി ദേവകി. ഭാര്യ: ടി.ലിഷ(അധ്യാപിക, മാതമംഗലം പബ്ലിക് സ്‌കൂള്‍). മകന്‍: അഭിഷേക്(4-ാം തരം വിദ്യാര്‍ഥി, പെരിങ്ങോം സി.ആര്‍.പി.എഫ്. കേന്ദ്രീയ വിദ്യാലയം). സഹോദരങ്ങള്‍: ശ്രീജ(സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസ് പയ്യന്നൂര്‍), സന്തോഷ്(സിവില്‍ പോലീസ് ഓഫീസര്‍ കോഴിക്കോട്), ശ്രീകല(തളിപ്പറമ്പ്), ശ്രീമണി(രാമന്തളി).
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് പേരൂല്‍ സമുദായ ശ്മശാനത്തില്‍.
 
രാഘവന്‍
മുഴപ്പിലങ്ങാട്: ഗെയിറ്റിന് സമീപം പടിക്കല്‍ ഹൗസില്‍ രാഘവന്‍ (85) അന്തരിച്ചു. ഭാര്യ: മൈഥിലി. മക്കള്‍: പ്രമോദന്‍ (ഓട്ടോഡ്രൈവര്‍), സതീശന്‍. മരുമക്കള്‍: ഷൈമ, ജോഷില. സഹോദരങ്ങള്‍: ദേവു, പരേതരായ കൃഷ്ണന്‍, കുഞ്ഞാപ്പു, കുമാരന്‍. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തില്‍.
 
നാരായണി
മാവിലായി: ചെറുമാവിലായിയിലെ തട്ടാന്റെ വളപ്പില്‍ നാരായണി (88) അന്തരിച്ചു. മക്കള്‍: ടി.വി.രാമകൃഷ്ണന്‍, ടി.വി.സദാനന്ദന്‍ ('മാതൃഭൂമി' ഏജന്റ് ചെറുമാവിലായി), ജാനകി, കാര്‍ത്ത്യായനി, പത്മിനി, ഉഷ. മരുമക്കള്‍: രവീന്ദ്രന്‍, ശോഭന, ഉമ, പരേതരായ പടന്നക്കണ്ടി ഗോപാലന്‍, ഭാസ്‌കരന്‍, വിജയന്‍.
 
ഉണ്ണികൃഷ്ണന്‍
തളിപ്പറമ്പ്: തൃച്ചംബരത്തെ ഇടയിക്കോത്ത് ഉണ്ണികൃഷ്ണന്‍ (30) അന്തരിച്ചു. താറ്റ്യോട്ട് ശ്രീധരവാരിയരുടെയും ഇടയിക്കോത്ത് സരസ്വതി വാരസ്യാരുടെയും മകനാണ്. സഹോദരി: ലളിത. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഏഴിന് സമുദായ ശ്മശാനത്തില്‍.
 
അന്നമ്മ
പെരുമ്പടവ്: പെരുമ്പടവിലെ പരേതനായ ചെത്തിപ്പുഴ കുര്യന്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു. മക്കള്‍: കുഞ്ഞുഞ്ഞമ്മ, തങ്കച്ചന്‍, ലിസി, ഷൈബി, ഡോളി, സുനില്‍. മരുമക്കള്‍: മാത്തുക്കുട്ടി, പാപ്പച്ചന്‍, ജോസ്, ടോമി, സില്‍വി. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് പെരുമ്പടവ് സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയില്‍.
 
സാലിഹ്
കാനച്ചേരി: സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കാനച്ചേരി ഇ.എം.സാലിഹ് (56) അന്തരിച്ചു. ഭാര്യ: സഫിയ. മക്കള്‍: സഫ്‌വാന്‍, ഷബീര്‍, സാദിഖ്, മസാഫിറ, ഷാഹിദ. മരുമക്കള്‍: കെ.പി.സിറാജ്, ശബാന.
 
ജോലിക്കിടെ കല്ല്‌വെട്ട് യന്ത്രം മറിഞ്ഞ്
അന്യസംസ്ഥാന തൊഴിലാളിമരിച്ചു

ഇരിക്കൂര്‍: ഊരത്തൂര്‍ ചെങ്കല്‍പണയില്‍ ജോലിക്കിടെ കല്ല്‌വെട്ട് യന്ത്രം മറിഞ്ഞ് കര്‍ണാടക ഷിമോഗ സ്വദേശി സോമനാഥന്‍ (20) മരിച്ചു. ചെങ്കല്ല് കൊത്തിക്കൊണ്ടിരിക്കെ മുകള്‍നിരയില്‍ നിന്ന് യന്ത്രത്തിനൊപ്പം താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സംഭവം അറിഞ്ഞ് തൊട്ടടുത്ത് പണയില്‍ നിന്ന് തൊഴിലാളികള്‍ എത്തി സോമനാഥനെ കണ്ണൂര്‍ജില്ലാ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയാണ് സോമനാഥന്‍ ജോലിക്കെത്തിയത്. ഇരിക്കൂര്‍ എസ്.ഐ. കെ.പി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് കേസ്സെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രി മോര്‍ച്ചറിയില്‍.
 
പാത്തുട്ടി
ഇരിക്കൂര്‍: മാമാനം പൈസായിലെ പാറക്കടവത്ത് വീട്ടില്‍ പാത്തുട്ടി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പള്ളിപ്പാത്ത് മൊയ്തീന്‍ കുട്ടി. മക്കള്‍: കാസിം, അയ്യൂബ്, മറിയം, സൈനബ, പരേതനായ മുഹമ്മദ്. മരുമക്കള്‍: ജമീല, റുഖിയാ (പട്ടീല്‍), ഖദീജ (വളപട്ടണം), മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ (ഇരുവരും പേരാവൂര്‍). സഹോദരങ്ങള്‍: ഇബ്രാഹിം (കുട്ടാവ്), പരേതനായ പി.കെ.അബ്ദുല്ല.
 
അസ്സു
കൂത്തുപറമ്പ്: കൂവപ്പാടിയിലെ പുനത്തില്‍ അസ്സു (67) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: കാസിം, റഹീം (ഇരുവരും സൗദി), മുഹമ്മദ് (മസ്‌കറ്റ്), ഹയറുന്നീസ, ഹഫ്‌സത്ത്, റസിയ, റുഖിയ, ആബുട്ടി, ഹനീഫ. മരുമക്കള്‍: സയ്യിദ് (സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റി പ്രസിഡന്റ്), റസാഖ്, നാസര്‍, ഷറഫുദ്ദീന്‍, റസിയ, ഷക്കീല.
 
ശ്രീധരന്‍
കൂത്തുപറമ്പ്: വക്കീല്‍ ഗുമസ്തന്‍ പേരാവൂര്‍ സരിഗ നിവാസില്‍ കുപ്പിച്ചാങ്കണ്ടി ശ്രീധരന്‍ (81) അന്തരിച്ചു. ഭാര്യ: അണിയേരി ജാനകി. മക്കള്‍: സലീഷ്, സത്യജിത്ത്, സീമ, സുമേഷ്, സുജിത്ത്, സരിഗ. മരുമക്കള്‍: സുരേഷ് (നരവൂര്‍), വിജേഷ് (പൂക്കോട്), സീന, റീജ, ഷീബ, മേഘ. സഹോദരങ്ങള്‍: ലീലാവതി (കോയമ്പത്തൂര്‍), രവീന്ദ്രന്‍ (കാപ്പാട്), വിജയന്‍, ദിവാകരന്‍, സുധാകരന്‍, പരേതരായ ഗോവിന്ദന്‍, വാസു.
 
ഗോപാലന്‍
മട്ടന്നൂര്‍: ആണിക്കരിയിലെ പ്രജീഷ് നിവാസില്‍ കൈപ്പച്ചേരി ഗോപാലന്‍ (60) അന്തരിച്ചു. ഭാര്യ: പി.വി.പ്രേമവല്ലി. മക്കള്‍: പ്രജീഷ, ജിജേഷ്, ജിഷ. മരുമകന്‍: ഷാജി (ദുബായ്). സഹോദരങ്ങള്‍: കെ.കുഞ്ഞിരാമന്‍ (റിട്ട. ആയുര്‍വേദ ജീവനക്കാരന്‍), ചാത്തു, മാണിക്യം, പരേതനായ ചന്തുക്കുട്ടി, കൃഷ്ണന്‍.
 
ഗോവിന്ദന്‍ നമ്പീശന്‍
പിലാത്തറ: വിളയാങ്കോട്ടെ എ.ഗോവിന്ദന്‍ നമ്പീശന്‍ (81) അന്തരിച്ചു. ഭാര്യ: പടിഞ്ഞാറത്തുമഠത്തില്‍ ശ്രീദേവി. മക്കള്‍: ചാന്ദിനി, നിര്‍മ്മല, ഉഷ, വിജയലക്ഷ്മി, കാഞ്ചന, രജനി. മരുമക്കള്‍: ശ്രീധരന്‍, ബാലഗോപാലന്‍, കേശവന്‍, അശോകന്‍, ജഗദീശന്‍, വിജയന്‍. സഹോദരന്‍: കൃഷ്ണന്‍ നമ്പീശന്‍.
 
പി.പി.കുമാരന്‍
കാടാച്ചിറ: റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് കാടാച്ചിറ കുന്നുമ്മല്‍ ഹൗസില്‍ പി.പി.കുമാരന്‍ (74) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: ദീപ, ശ്രീകേഷ്‌കുമാര്‍, രേഷ്മ, നിഷി. മരുമക്കള്‍: ഹരീന്ദ്രന്‍, ഷമില്‍. സഞ്ചയനം വ്യാഴാഴ്ച.
 
എം.രാഘവന്‍
നീലേശ്വരം: പുതുക്കൈ വാഴുന്നോറടിയിലെ എം.രാഘവന്‍ (53) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: മായ, രാജേഷ്. സഹോദരങ്ങള്‍: സുന്ദരന്‍ (അധ്യാപകന്‍, പയ്യന്നൂര്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്), സുശീല, രോഹിണി.
 
നാരായണി
തലശ്ശേരി: വടക്കുമ്പാട് പാറക്കെട്ടിലെ മരുതുങ്കാട്ടില്‍ നരിക്കോടന്‍ നാരായണി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍: ലീല, രവി (പോലീസ്, തിരുവനന്തപുരം), ചന്ദ്രി, പരേതയായ നിര്‍മ്മല. മരുമക്കള്‍: രാജന്‍, ഗംഗാധരന്‍ (തലശ്ശേരി നഗരസഭാ ജീവനക്കാരന്‍), ലിഷ.
 
കാര്‍ത്ത്യായനിക്കുട്ടി
പട്ടുവം: കുന്നരുവിലെ മാവില വളപ്പില്‍ കാര്‍ത്ത്യായനിക്കുട്ടി (ചീയേയി- 75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: ശോഭ, സതീശന്‍ (മുംബൈ), പരേതനായ സുരേശന്‍. മരുമക്കള്‍: ഒ.വി.ദാമോദരന്‍ (വരഡൂല്‍), ചന്ദ്രവല്ലി (ഒഴക്രോം), ബിന്ദു (അടുത്തില). സഞ്ചയനം വെള്ളിയാഴ്ച.
 
വാഹനാപകടം: മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരോടെ വിട
പെരിങ്ങോം: കാങ്കോല്‍ വൈപ്പിരിയത്തെ ബൈക്ക് അപകടത്തില്‍ മരിച്ച ബന്ധുക്കളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കാങ്കോല്‍ ഗ്രാമം കണ്ണീരോടെ വിട നല്‍കി.
ബുധനാഴ്ച നടക്കേണ്ട കുണ്ടയംകൊവ്വലിലെ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിന് എത്തിയ വിദ്യാര്‍ഥികളാണ് വൈപ്പരിയത്ത് ബൈക്ക് അപകടത്തില്‍ മരിച്ചത്. മരിച്ച കെ.വി.സുധിന്‍ചന്ദ്രന്റെ അമ്മാവന്റെ മകനാണ് കെ.വിപിന്‍. വിപിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് മരിച്ച യദുരാജ്. മൂന്ന് വിദ്യാര്‍ഥികളുടെയും ചേതനയറ്റ മുഖം കാണുവാന്‍ നൂറുകണക്കിനാളുകള്‍ എത്തി. രാവിലെ 9.30 ഓടെ മൂന്ന് ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ കാങ്കോലില്‍ എത്തിച്ചു. മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുധിന്‍ചന്ദ്രന്റെ സഹപാഠികളും അധ്യാപകരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. യദുരാജ് പഠിച്ച ആലക്കാട് യു.പി.സ്‌കൂളിലെ അധ്യാപകരും ഒരു നോക്കുകാണാന്‍ എത്തി. കുണ്ടയംകൊവ്വല്‍, കാങ്കോല്‍ പ്രദേശങ്ങളില്‍ ഉച്ചവരെ ഹര്‍ത്താലാചരിച്ചു. കാങ്കോലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പി.കരുണാകരന്‍ എം.പി., സി.കൃഷ്ണന്‍ എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഗൗരി എന്നിവര്‍ റീത്തുകള്‍ സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.രവീന്ദ്രന്‍, കെ.ബി.ബാലകൃഷ്ണന്‍, പി.വി.തമ്പാന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.നൂറുദ്ദീന്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത, വൈസ് ചെയര്‍മാന്‍ കെ.കെ.ഗംഗാധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സുശീല, കെ.അബ്ദുള്ള, സി.പി.എം. നേതാക്കളായ ടി.ഐ. മധുസൂദനന്‍, കെ.കെ.കൃഷ്ണന്‍, സി.സത്യപാലന്‍, വി.നാരായണന്‍, കെ.വി.ഗോവിന്ദന്‍, കെ.രാജന്‍, പി.ശശിധരന്‍, കോണ്‍ഗ്രസ് നേതാക്കളായ വി.കൃഷ്ണന്‍, വി.എന്‍.എരിപുരം, എ.പി.നാരായണന്‍, അഡ്വ. വി.ഷാഹുല്‍ ഹമീദ്, അഡ്വ .എന്‍.ചിത്രജന്‍, അഡ്വ. കെ.ബ്രിജേഷ്‌കുമാര്‍, എന്‍.വി.മധുസൂദനന്‍, ടി.വി.കുഞ്ഞമ്പുനായര്‍, പി.വിജയന്‍ നായര്‍, കെ.കെ.ഫല്‍ഗുനന്‍, അഡ്വ. ഡി.കെ.ഗോപിനാഥന്‍, കോണ്‍ഗ്രസ് എസ്. നേതാക്കളായ കെ.കെ.ജയപ്രകാശന്‍, പി.ജയന്‍, ബി.ജെ.പി. നേതാക്കളായ പി.പി.കരുണാകരന്‍, സി.കെ.രമേശന്‍, എ.കെ.രാജഗോപാലന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പിന്നീട് മൃതദേഹങ്ങള്‍ കുണ്ടയംകൊവ്വലിലെ സുധിന്‍ ചന്ദ്രന്റെ വീട്ടില്‍ വെച്ചു. കുണ്ടയംകൊവ്വലിലെ നാട്ടുകാരടക്കം നൂറുകണക്കിനാളുകള്‍ അവിടെയും രാവിലെത്തന്നെ എത്തിയിരുന്നു. കുണ്ടയംകൊവ്വലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ണപുരത്തേക്ക് കൊണ്ടുപോയി. കണ്ണപുരം വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു. കണ്ണപുരം ചുണ്ടയിലെ യദുരാജിന്റെ വസതിയിലും ദര്‍ശനത്തിന് വെച്ചു. കണ്ണപുരം ചുണ്ടയിലെ സമുദായ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
 
യുവാവ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍
പെരുമ്പടവ്: വിദേശത്തേക്ക് പോകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
എടക്കോം പെരുമളാബാദിന് സമീപം കുണ്ടിലെ പുരയില്‍ ഉമ്മറിന്റെയും ജമീലയുടെയും മകന്‍ മുഹമ്മദ്‌സാലി (22) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 9.15ന് പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷന് സമീപം കാസര്‍കോട് ഭാഗത്തേക്കുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. പാപ്പിനിശ്ശേരിയിലുള്ള ബന്ധുക്കളെ കാണാനെന്നും പറഞ്ഞ് രാവിലെ സ്വന്തം ബൈക്കുമായി വീട്ടില്‍ നിന്നിറങ്ങിയതാണ്. മുഹമ്മദ്‌സാലിയുടെ ബൈക്ക് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി.
വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: അഷ്‌റഫ്, ഫാത്തിമ, റസീന.
 
മോഹനന്‍
ചൊക്ലി: നിടുമ്പ്രം സുബിഷ നിവാസില്‍ പറമ്പത്ത്‌പൊയില്‍ പി.മോഹനന്‍ (52) അന്തരിച്ചു. ചൊക്ലി ഗ്രാമപ്പഞ്ചായത്ത് അംഗം, സി.പി.എം.ചൊക്ലി ലോക്കല്‍ കമ്മിറ്റിയംഗം, നിര്‍മാണത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു.) പാനൂര്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. പരേതനായ കുഞ്ഞിക്കണ്ണന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: ഹിബിന്‍, ഹിതേഷ്, സുബിഷ. മരുമകന്‍: രജിത്ത്. സഹോദരങ്ങള്‍: ചന്ദ്രന്‍, ലീല, അനിത, സജിത, രജിത, മുകുന്ദന്‍, കൗസു.
 
ദേവകി
കണ്ണൂര്‍: മേലെ ചൊവ്വ സ്‌നേഹ നികേതനില്‍ കേളമ്പേത്ത് ദേവകി (യശോദ-92) അന്തരിച്ചു. മക്കള്‍: ഉമാവതി (റിട്ട. സബ് ട്രഷറി ഓഫീസര്‍), രമാവതി. മരുമക്കള്‍: കരുണാകരന്‍, ടി.കെ.ഗംഗാധരന്‍ (പ്രിയ വെജിറ്റബിള്‍ കണ്ണൂര്‍ മാര്‍ക്കറ്റ്).
 
നാരായണിയമ്മ
ആഡൂര്: വാസന്തി നിവാസില്‍ ചേണിച്ചേരി നാരായണിയമ്മ (93) അന്തരിച്ചു. കണ്ണൂര്‍ ഗവ. ഹോസ്​പിറ്റലില്‍ റിട്ട. മിഡ് വൈഫായിരുന്നു. ഭര്‍ത്താവ് പരേതനായ ദയരംകണ്ടി കുഞ്ഞിക്കണ്ണന്‍. മക്കള്‍: വസന്തകുമാരി, സുന്ദര്‍രാജ്, പ്രേമരാജ്, ശൈലജ. വിനയരാജ്. മരുമക്കള്‍: ഭരതന്‍, ലൈല, രമ, പവിത്രന്‍, റോജ. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തില്‍.
 
മുഹമ്മദ് കുഞ്ഞി
കക്കാട്: ഇടച്ചേരി ടി.സി.മുക്കിനു സമിപം ഫൈറൂസ മന്‍സിലില്‍ പി.എന്‍.പി.മുഹമ്മദ് കുഞ്ഞി (60) അന്തരിച്ചു. അത്താഴക്കുന്നിലെ വ്യാപാരിയായിരുന്നു. ഭാര്യ: പി.എ.അസ്മ. മക്കള്‍: ഫാത്തിമ, ഫായിസ, ഫര്‍സാന, ഫൈറൂസ, ഫഹീമ, മുഈനുദ്ദീന്‍ (എസ്.എസ്.എഫ്. പ്രവര്‍ത്തകന്‍). മരുമക്കള്‍: അശ്‌റഫ് സഅദി (അബുദാബി), നവാസ്‌കെ., മുഹമ്മദ് സജീര്‍ സഖാഫി. സഹോദരങ്ങള്‍: ഹാരിസ് (ഡല്‍ഹി), റാബിയ, നഫീസ, ത്വാഹിറ, പരേതയായ മറിയം.
 
മനോരമ
ഇരിവേരി: മുന്‍ പ്രിവന്റീവ് ഓഫീസര്‍ പടിക്കലക്കണ്ടി ജിഷാനിവാസില്‍ എം.പി.കൃഷ്ണന്‍ നായരുടെ ഭാര്യ മനോരമ (59) അന്തരിച്ചു. മക്കള്‍: ജിഗീഷ് (എയര്‍ ഫോഴ്‌സ്), ജിഷ, പരേതനായ സജീഷ്. മരുമക്കള്‍: അഖിലേഷ്ബാബു (കാടാച്ചിറ), ജിഷ (കതിരൂര്‍). സഹോദരങ്ങള്‍: വിനോദന്‍ (പോലീസ് ചിറക്കല്‍), ലത (മുണ്ടയാട്).
 
മറിയാമ്മ
ചെറുപുഴ: ചൂരപ്പടവിലെ പയ്യംപള്ളില്‍ പരേതനായ ഇട്ടിയുടെ ഭാര്യ മറിയാമ്മ (77) അന്തരിച്ചു. കങ്ങഴ കോതപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, ലാലി, കൊച്ചുമോള്‍, ബാബു, രാജന്‍. മരുമക്കള്‍: കുഞ്ഞുമോന്‍ ചിറപ്പുകാട്ട് (പൊന്‍കുന്നം-മസ്‌കറ്റ്), തോമസ് ഞരോളത്ത് (ചീമേനി), തങ്കച്ചന്‍ ചക്കാലക്കുഴിയില്‍ (ചീമേനി), ജെ.സി.പൂക്കനാംപൊയില്‍ (ചീമേനി), സാലികുന്നേല്‍ (എളേരിത്തട്ട്). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് മഞ്ഞക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
 

More News from Kannur