ലക്ഷ്മി
വേങ്ങാട്: കിരാച്ചിയിലെ സുനില്‍ നിവാസില്‍ ടി.സി.ചന്ദ്രന്റെ ഭാര്യ കൂളപ്പന്‍ ലക്ഷ്മി(62) അന്തരിച്ചു. മക്കള്‍: സുനില്‍കുമാര്‍, സുരേഷ് (എന്‍ജിനീയര്‍ ഇന്‍ഡൊനീഷ്യ), സീന, സ്വപ്‌ന. മരുമക്കള്‍: അരുണ, രൂപ, പ്രേമന്‍ (പൂക്കോം), അജയകുമാര്‍ (പനങ്കാവ്). സഹോദരങ്ങള്‍: പൈതല്‍, രാമന്‍, നാരായണി, പരേതനായ രാഘവന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വലിയവെളിച്ചം ശാന്തിവനം ശ്മശാനത്തില്‍.

കാര്‍ത്ത്യായനി അമ്മ
തളിപ്പറമ്പ്: തലോറയിലെ ആന്തൂര് വേമച്ചാമഠത്തില്‍ കാര്‍ത്ത്യായനി അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ താവത്ത് അവറോത്ത് വീട്ടില്‍ ചന്തുക്കുട്ടി നമ്പ്യാര്‍. മക്കള്‍: രവീന്ദ്രന്‍(പുണെ), എ.വി.വിജയന്‍(റിട്ട.പ്രൊഫ. സര്‍സയ്യിദ് കോളേജ് രസതന്ത്ര വിഭാഗം), പരേതയായ ഗൗരി. മരുമക്കള്‍: പി.കെ.വിശ്വനാഥന്‍ നമ്പ്യാര്‍, അന്നമ്മ(പുണെ), ഉഷാദേവി. സഹോദരങ്ങള്‍: പാറുക്കുട്ടി അമ്മ(തലോറ), മാധവന്‍ നമ്പ്യാര്‍(െബംഗളൂരു), കരുണാകരന്‍ നമ്പ്യാര്‍(ചൊറുക്കള), രാഘവന്‍ നമ്പ്യാര്‍(വെള്ളാവ്). ശവസംസ്‌കാരം ചൊവ്വാഴ്ച 10-ന് തലോറയില്‍.

രമേശന്‍
കൂത്തുപറമ്പ്: ശങ്കരനെല്ലൂര്‍ പാലാ ബസാറിലെ രമേശന്‍ പടന്നക്കണ്ടി (52) അന്തരിച്ചു. ഭാര്യ: പരേതയായ ഗീത. മക്കള്‍: പി.രഗിന്‍, പി.നികിന്‍. മരുമക്കള്‍: കൃഷ്ണകൃപ, ജിന്‍ഷ. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന്.

രവീന്ദ്രന്‍
അഴീക്കോട്: ആയനിവയല്‍ കുളത്തിന് സമീപം റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍ (പി.ഡബ്ല്യു.ഡി.) തുണിയത്ത് രവീന്ദ്രന്‍ (75) അന്തരിച്ചു. ഭാര്യ: ക്ഷീരസാഗരി (റിട്ട. അധ്യാപിക ഐ.ഐ.,എം.എല്‍.പി. സ്‌കൂള്‍ തളാപ്പ്), മക്കള്‍: ജയേഷ് (ബെല്ലാ ഇന്ത്യന്‍), ഷൈനി (പയ്യാമ്പലം). മരുമക്കള്‍: മിലി (വില്ല സ്‌കൂള്‍), മഹേഷ് (റിട്ട. നാവികസേന). സഹോദരങ്ങള്‍: കമല (ബെംഗളൂരു), ഹരീന്ദ്രന്‍ (റിട്ട. എന്‍ജിനീയര്‍ പി.ഡബ്ല്യു.ഡി.). ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊഴക്കീല്‍ പൊതുശ്മശാനത്തില്‍.

നന്ദകുമാര്‍
പാലക്കുന്ന്: മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) ഉദുമ ഏരിയാ പ്രഥമ സെക്രട്ടറി ചിറമ്മലിലെ വി.വി.നന്ദകുമാര്‍ (60) അന്തരിച്ചു.. കെ.എസ്.എഫ്., കെ.എസ്.എഫ്.ഇ. സംഘടനകളുടെ സക്രിയ പ്രവര്‍ത്തകനായിരുന്നു.. ഭാര്യ: സുഗന്ധി. മക്കള്‍: സുനന്ദ, സന്ധ്യ, ശില്പ. മരുമക്കള്‍: രത്‌നാകരന്‍, രതീഷ്, ലതീഷ്. സഹോദരങ്ങള്‍: മാധവി, രുക്മിണി (പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി), ബേബി, മാലതി, രവീന്ദ്രന്‍.

വിശ്വനാഥന്‍
പെരിങ്ങത്തൂര്‍: തൂണേരി കായപ്പനച്ചിയിലെ നെച്ചോളി പി.പി.വിശ്വനാഥന്‍ (54) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: ആകാശ്, ആകര്‍ഷ. സഹോദരങ്ങള്‍: മോഹന്‍ദാസ്, അശോകന്‍, ലളിത, കമല.

മാധവിയമ്മ
കടമ്പേരി: ക്ഷേത്രചിറയ്ക്ക് സമീപം മഞ്ഞേരി മാധവിയമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.കുഞ്ഞിരാമന്‍. മക്കള്‍: സോമശേഖരന്‍ (റിട്ട. വ്യവസായ വകുപ്പ്), ചന്ദ്രശേഖരന്‍ (ലണ്ടന്‍), ശാന്ത, ലക്ഷ്മി, രമണി, പരേതനായ രാജന്‍ (വിമുക്തഭടന്‍). മരുമക്കള്‍: എന്‍.വി.കെ.നന്പ്യാര്‍ (എല്‍.ഐ.സി. ഏജന്റ്), ബാലാമണി (കുഴിച്ചാല്‍), ശ്യാമ (ലണ്ടന്‍), രവീന്ദ്രന്‍ (കൊല്‍ക്കത്ത), ചന്ദ്രന്‍ (അബുദാബി), ജയലക്ഷ്മി (കടമ്പേരി). സഹോദരങ്ങള്‍: ജാനകിയമ്മ, കാര്‍ത്ത്യായനിയമ്മ, പരേതരായ എം.കുഞ്ഞിരാമന്‍ മാസ്റ്റര്‍, ലക്ഷമിയമ്മ. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് കടമ്പേരി പൊതുശ്മശാനത്തില്‍

നാണു
ചിറ്റാരിപ്പറമ്പ്: മണ്ണന്തറയിലെ വയലോമ്പ്രന്‍ നാണു (90) അന്തരിച്ചു. ഭാര്യമാര്‍: മാതു, യശോദ, പരേതയായ ജാനു. മക്കള്‍: പുരുഷു, രാഘവന്‍, രാധ, ബാബു, അമ്പിളി, സരോജിനി, പരേതരായ ബാലന്‍, ദിനേശന്‍. സഹോദരങ്ങള്‍: പരേതരായ ചീരൂട്ടി, കല്ലു, ദേവു, ഗോവിന്ദന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വലിയവെളിച്ചം ശാന്തിവനത്തില്‍.

വില്യംസ്
പിലാത്തറ:
വ്യാകുലമാതാ ദേവാലയത്തിന് സമീപത്തെ എന്‍.വില്യംസ് (71) അന്തരിച്ചു. ഭാര്യ: കെ.അസുന്ത. മക്കള്‍: മേഴ്‌സി, ഷേര്‍ളി, മിനി (ഇരുവരും തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് യു.പി. സ്‌കൂള്‍ അധ്യാപകര്‍), വില്‍സണ്‍, പരേതനായ നെല്‍സണ്‍. മരുമക്കള്‍: ടി.എസ്.ലൂയിസ് (ആര്‍.സി.സി. തിരുവനന്തപുരം), വി.എ.ബേബി (ചീമേനി പോലീസ് സ്റ്റേഷന്‍), എ.ജെ.സോളി, പരേതനായ എ.ബര്‍ണാഡ്.

ജാനകി
കുറ്റിയാട്ടൂര്‍: കാരാറമ്പിലെ നാരാമ്പ്രത്ത് ജാനകി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.പി.അച്യുതന്‍. മക്കള്‍: രവീന്ദ്രന്‍ (റിട്ട. ജെ.എസ്.വാട്ടര്‍ അതോറിറ്റി), സുരേന്ദ്രന്‍ (റിട്ട. ജീവനക്കാരന്‍ മുന്‍സിഫ് കോടതി കണ്ണൂര്‍), രാജന്‍, ലളിത (ഏച്ചൂര്‍), അനിത (ഏച്ചൂര്‍), ഗീത (കുറ്റിയാട്ടൂര്‍), അജിത (ഇരിട്ടി), സജിത (ഇരിവേരി), വിനോദ് (വാട്ടര്‍ അതോറിറ്റി കണ്ണൂര്‍).മരുമക്കള്‍: ഗംഗാധരന്‍, അശോകന്‍, പവിത്രന്‍, ശശീന്ദ്രന്‍, പവിത്രന്‍, ചന്ദ്രിക, ഗിരിജ, വിനോദിനി, സിന്ധു.

സുരേഷ് കുമാര്‍
ചെറുകുന്ന് (കണ്ണൂര്‍): കോഴിക്കോട് മുക്കം മരഞ്ചാട്ടി കൂമ്പാറ സ്വദേശി ക്രഷര്‍മെക്കാനിക് മാവുള്ളകണ്ടത്തില്‍ സുരേഷ് കുമാര്‍ (38) ചെറുകുന്നില്‍ ബസിടിച്ച് മരിച്ചു. പഴയ പഞ്ചായത്തിന് സമീപം തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.പഴയങ്ങാടിയില്‍നിന്ന് പാപ്പിനിശ്ശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. സമീപത്തെ കുഴിയിലേക്ക് ബസ് ചരിഞ്ഞുകിടക്കുകയാണ്. ബസ്യാത്രക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.സുരേഷ്‌കുമാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് ബസ് തട്ടിയത്.ചെറുകുന്ന് മുട്ടിലുള്ള ക്രഷറിലേക്ക് പോകുന്നതിനാണ് സുരേഷ് ചെറുകുന്നിലെത്തിയത്. പരിക്കേറ്റ സുരേഷിനെ നാട്ടുകാര്‍ ആസ്​പത്രിയിലെത്തിച്ചെങ്കിലും തലയിലെ ഗുരുതരമായ മുറിവില്‍നിന്ന് രക്തംവാര്‍ന്ന് സുരേഷ് മരണപ്പെടുകയായിരുന്നു.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതരായ ചാര്‍ളി, ശാന്ത ദമ്പതിമാരുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: വര്‍ഷ, ദേവിക.സഹോദരങ്ങള്‍: ലത, സുനിത.മൃതദേഹം ചൊവ്വാഴ്ച മൃതദേഹപരിശോധനയ്ക്കുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

കൃഷ്ണന്‍
മൊറാഴ:
വെള്ളിക്കീല്‍ തൈക്കോള്‍ കാപ്പാടന്‍ കൃഷ്ണന്‍ (75) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: രാജിനി, രജനി, രാജേഷ്, രഞ്ജിത്ത്. മരുമകള്‍: ശ്രീജ (ഒതയമ്മാടം).

എലുമ്പിച്ചി
കുണ്ടംകുഴി: ബേഡകം അമ്പിലാടിയിലെ സി.പി.എം. പ്രവര്‍ത്തകനും ബേഡഡുക്ക കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവുമായ എച്ച്.രാമന്റെ ഭാര്യ എച്ച്.എലുമ്പിച്ചി (58) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍കുട്ടി, ദേവകി, ശാരദ. മരുമക്കള്‍: അമ്മിണി, രാമന്‍, അമ്പു.

അന്നമ്മ
ചെറുപുഴ: മഞ്ഞക്കാട്ടെ പരേതനായ പാലത്തില്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (95) അന്തരിച്ചു. മക്കള്‍: കുര്യാക്കോസ്, ജോസഫ്, കറിയാച്ചന്‍, എല്‍സി. മരുമക്കള്‍: മോളി, മോനി, മോളി, ആന്റണി.

യശോദ
പള്ളിപ്രം: കൊയിലേരിയില്‍ യശോദ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: വാരിജ (ഏച്ചൂര്‍ കോളനി), മോഹനന്‍ (റിട്ട. എ.ഇ.ഒ. കണ്ണൂര്‍ സൗത്ത്), വിജയകുമാര്‍ (സബ് ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍), ഇന്ദിര (അങ്കണവാടി അധ്യാപിക).

സിന്ധുകൃഷ്ണന്‍
കാപ്പാട്: മലയന്റെ വളപ്പില്‍ എം.വി.കൃഷ്ണന്റെ ഭാര്യ സിന്ധുകൃഷ്ണന്‍ (41) അന്തരിച്ചു. ചേലോറ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആശാവര്‍ക്കറാണ്. മക്കള്‍: വിഷ്ണു (എം.ജി. കോളേജ് ഇരിട്ടി), ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍: സുരേഷ്‌കുമാര്‍, പ്രദീപ്കുമാര്‍, സുനില്‍കുമാര്‍, അജിത്കുമാര്‍, സജിത്ത് കുമാര്‍, രഞ്ജിത്ത് കുമാര്‍, ശ്രീജിത്ത്കുമാര്‍, ശ്രരഞ്ജിനി.

എന്‍ജിനീയറിങ് വിദ്യാര്‍ഥി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു
മയ്യഴി: മാഹി സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. മാഹി, ചൂടിക്കോട്ട സൗപര്‍ണികയില്‍ അന്‍ഷെജ് സുരേഷ് (18) ആണ് മരിച്ചത്. പുതുച്ചേരി-ചെന്നൈ ദേശീയപാതയില്‍ ചെങ്കല്‍പേട്ടില്‍ ഞായറാഴ്ച രാവിലെ കാര്‍ മരത്തിലിടിച്ചാണ് അപകടം.
പുതുച്ചേരി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അന്‍ഷെജ്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അന്‍ഷെജിന്റെ അച്ഛനും അമ്മയും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തേ ചെന്നൈയിലേക്ക് തിരിച്ചിരുന്നു.
മാഹി ഗവ. മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ സുരേഷ്‌കുമാറിന്റെയും അനിതയുടെയും മകനാണ്. സഹോദരന്‍: അര്‍ഷിന്‍ (ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി), ശവസംസ്‌കാരം തിങ്കളാഴ്ച പുതുച്ചേരിയില്‍.

കണ്ണന്‍
പിലിക്കോട്: പിലിക്കോട് തെരുവിലെ ടി.ടി.വി.കണ്ണന്‍ (77) അന്തരിച്ചു. ഭാര്യ: പരേതയായ കെ.വി. നാരായണി. മക്കള്‍: മനോജ്(അധ്യാപകന്‍, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഉദിനൂര്‍), വിനോദ്(അബുദാബി), ഷീന. മരുമക്കള്‍: നിഷ(അധ്യാപിക, സി.എച്ച്.എം.കെ.എസ്.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടപ്പുറം), സൗമ്യ(കുണ്ടംകുഴി), പ്രശാന്ത്(ദുബായ്). സഹോദരങ്ങള്‍: ടി.ടി.വി.ചന്തു, ചന്ദ്രന്‍, ബാബു മൂത്തചെട്ടിയാര്‍, ശാന്ത(അഹമ്മദാബാദ്), പരേതരായ കരുണാകരന്‍, ബാലകൃഷ്ണന്‍. സഞ്ചയനം വ്യാഴാഴ്ച.

മുഹമ്മദ് കുഞ്ഞി
നാറാത്ത്: നാറാത്തെ നദീറ മന്‍സിലില്‍ വി.പി.മുഹമ്മദ് കുഞ്ഞി (മാഞ്ഞി ഉസ്താദ്-73) അന്തരിച്ചു. ദീര്‍ഘകാലം ഫലാഹുസ്സുബിയാന്‍ മദ്രസ അധ്യാപകനായിരുന്നു. ഭാര്യ: ബീഫാത്തു (പുതിയങ്ങാടി). മക്കള്‍: അബ്ദുള്ളക്കുഞ്ഞി, നൗഫല്‍, നദീര്‍, (മൂവരും ഷാര്‍ജ), നദീറ. മരുമകന്‍: മജീദ് (പാമ്പുരുത്തി).

റോഷിമ
മഠത്തുംഭാഗം: മുള്ളന്‍ മാളിയില്‍ എം.വി.മനോഹരന്റെ മകള്‍ പി.വി.റോഷിമ (21) അന്തരിച്ചു. അമ്മ: കമല.
സഹോദരങ്ങള്‍: രമ്യ, വിഷ്ണു.

ബാലന്‍
വാരം: കൂറുംബ ക്ഷേത്രത്തിനു സമീപം ചേലോറ പുത്തന്‍പുരയില്‍ ബാലന്‍ (65) അന്തരിച്ചു. ഭാര്യ: മൂളിയില്‍ ഗീത. മക്കള്‍: നവീന്‍ (ബഹ്‌റൈന്‍), ധന്യ (എ.കെ.ജി. ആസ്​പത്രി). മരുമകന്‍: സുജിത്ത് (ദുബായ്). സഹോദരങ്ങള്‍: മാധവി, ലീല, പരേതരായ കുഞ്ഞമ്പു, കറുവന്‍, കുമാരന്‍, ജാനകി.

സോമന്‍
പിണറായി: എ.കെ.ടി.എ. പിണറായി ഏരിയാ കമ്മിറ്റിയംഗവും പടന്നക്കര യൂണിറ്റ് സെക്രട്ടറിയും സോണി ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായ കമ്പൗണ്ടര്‍ ഷാപ്പിലെ മാളവികയില്‍ വാളവളപ്പി സോമന്‍ (61) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: സോണിയ, ഷിയോന. മരുമകന്‍: സ്മൃലേഷ് (എരുവട്ടി). സഹോദരങ്ങള്‍: ശാരദ, പ്രസന്ന, പ്രേമ (എലാക്കോട്), പരേതയായ നാരായണി. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

മേരി
ചെമ്പേരി: വലിയപറമ്പിലെ പരേതനായ പാണ്ഡ്യമാക്കല്‍ ആഗസ്തിയുടെ ഭാര്യ കാവനാടിയില്‍ കുടുംബാംഗം മേരി (മറിയാമ്മ-78) അന്തരിച്ചു. മക്കള്‍: ജോസ്, ലില്ലി, ബേബി, വത്സ, സാലി, സണ്ണി, ബിനോയി. മരുമക്കള്‍: എല്‍സി, ആന്റണി, ലിസമ്മ, ജോഷി, ജെയിംസ്, ജോസ്‌ന, സുനിത. ശവസംസ്‌കാരം തിങ്കളാഴ്ച 2.30-ന് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.

മഹേശ്വരന്‍ നമ്പൂതിരിപ്പാട്
തളിപ്പറമ്പ്: തൃച്ചംബരത്തെ എടവലത്ത് പുടയൂര്‍ മനയ്ക്കല്‍ മഹേശ്വരന്‍ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. സഹോദരങ്ങള്‍: വാസു നമ്പൂതിരി (മലപ്പുറം), ദേവകി അന്തര്‍ജനം (എടക്കാട്), ആര്യബാല അന്തര്‍ജനം (തൃച്ചംബരം വടക്കേടത്ത്), കുബേരന്‍ നമ്പൂതിരി (തലോറ), പരേതരായ നാരായണന്‍ നന്പൂതിരി, സാവിത്രി അന്തര്‍ജനം, ഗോവര്‍ധനി അന്തര്‍ജനം.

കുടുംബം സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ച് വിമുക്തഭടന്‍ മരിച്ചു
പരിയാരം: ദേശീയപാതയില്‍ പരിയാരം കോരന്‍പീടികയില്‍ കുടുംബം സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ച് വിമുക്തഭടന്‍ മരിച്ചു. മകന്റെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മകന്റെ ഭാര്യക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് അപകടം.
പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ പാടാച്ചേരി ദാമോദരന്‍ (65) ആണ് മരിച്ചത്. മകന്റെ മകള്‍ ഏഴിമല കേന്ദ്രീയവിദ്യാലയത്തില്‍ പഠിക്കുന്ന ജാന്‍വി (ഒമ്പത്), ജാന്‍വിയുടെ അമ്മ പരിയാരം മെഡിക്കല്‍ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ് ശ്രീലക്ഷ്മി (32), കാര്‍ ഓടിച്ചിരുന്ന മഹാദേവഗ്രാമത്തിലെ രതീഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ജാന്‍വിയുടെ നില അതീവ ഗുരുതരമാണെന്ന് ആസ്​പത്രിവൃത്തങ്ങള്‍ അറിയിച്ചു.
മരിച്ച ദാമോദരന്റെ ഭാര്യ എന്‍.വി.നളിനിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആക്കി തിരിച്ചുവരികയായിരുന്നു കുടുംബം. ദുബായിലുള്ള മകളുടെ ഇരട്ടക്കുട്ടികളെ നോക്കാന്‍ ദുബായിലേക്ക് പോകുകയായിരുന്നു നളിനി .
കോരന്‍പീടിക റോഡരികിലുള്ള കൂറ്റന്‍ മാവില്‍ നിയന്ത്രണംവിട്ട കാര്‍ ചെന്നിടിക്കുകയായിരുന്നു. സമീപത്തെ ജുമായത്ത് പള്ളിയില്‍ നിസ്‌കാരത്തിനെത്തിയവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. നാട്ടുകാര്‍ പരിക്കേറ്റവരെ പരിയാരത്തെത്തിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
മര്‍ച്ചന്റ് നേവിയിലുള്ള ദാമോദരന്റെ മകന്‍ എത്തിയതിന് ശേഷം മാത്രമേ ശവസംസ്‌കാരം നടക്കുകയുള്ളു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ദാമോദരന്റെ മക്കള്‍: ദിലീഷ് (മര്‍ച്ചന്റ് നേവി, കൊളംബൊ), ദീപ്തി (ദുബായ്). മരുമക്കള്‍: ശ്രീലക്ഷ്മി, പ്രദീപ് (ദുബായ്). സഹോദരങ്ങള്‍: നാരായണന്‍, മോഹനന്‍, രാജലക്ഷ്മി.

SHOW MORE