തലശ്ശേരിയില്‍ ഇ-ടോയ്‌ലറ്റ് വരുന്നു

Posted on: 23 Dec 2012തലശ്ശേരി: തലശ്ശേരയില്‍ 'ഇ-ടോയ്‌ലറ്റ്' നിര്‍മാണം പുരോഗമിക്കുന്നു. ജനറല്‍ ആസ്​പത്രിക്കു മുന്നിലായി രണ്ടു യൂനിറ്റുകളാണ് നിര്‍മിക്കുന്നത്. ഇതിനായി രണ്ട് കാബിന്‍ നിര്‍മിച്ചു. വെള്ളം, വൈദ്യുതി എന്നിവയ്ക്കുവേണ്ടി അപേക്ഷ നല്‍കി. അനുമതി ലഭിച്ചാല്‍ പ്രവര്‍ത്തനം തുടങ്ങും.

മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ വികസന ഫണ്ടില്‍ നിന്നാണ് നിര്‍മാണത്തിന് തുക അനുവദിച്ചത്. എട്ടരലക്ഷം രൂപയാണ് തലശ്ശേരിയില്‍ രണ്ടു യൂനിറ്റുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടുരൂപ നാണയം ഉപയോഗിച്ചാല്‍ 'ടോയ്‌ലറ്റ്' പ്രവര്‍ത്തിക്കും.

കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡ് പരിസരത്തും രണ്ടു യൂനിറ്റ് നിര്‍മാണം തുടങ്ങി. ഇവിടെ ഏഴേമുക്കാല്‍ ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്തുള്ള സയന്റിഫിക് സൊല്യൂഷന്‍സിനാണ് നിര്‍മാണച്ചുമതല.

More News from Kannur