എല്ലാ പാര്‍ട്ടിയും ഒരുപോലെയെന്ന പ്രചാരണം കഴമ്പില്ലാത്തത് -കോടിയേരി

Posted on: 23 Dec 2012പിണറായി: എല്ലാ പാര്‍ട്ടികളും ഒരുപോലെയെന്ന പ്രചാരണം കഴമ്പില്ലാത്തതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് മനസ്സിലാക്കണമെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തുള്ള സംസ്ഥാനങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും കാര്യങ്ങളെടുത്ത് പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണ സമ്മേളനത്തിന്റെ 73-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് പിണറായി-പാറപ്രത്ത് ചേര്‍ന്ന ചരിത്രസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി.ജയരാജന്‍ വിഷയം അവതരിപ്പിച്ചു.

പുഞ്ചയില്‍ നാണുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.മനോഹരന്‍, പി.കെ.ബാലകൃഷ്ണന്‍, ടി.അനി, പി.ബാലന്‍, വി.ലീല, കെ.കെ.രാജീവന്‍, പയ്യമ്പള്ളി നാരായണന്‍, ആലക്കണ്ടി രാജന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kannur