സ്റ്റുഡന്റ് പോലീസ് ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012



കൂത്തുപറമ്പ്:മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ത്രിദിന ക്യാമ്പ് തുടങ്ങി. മമ്പറം ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ മമ്പറം മാധവന്‍ അധ്യക്ഷനായി. അഡീഷണല്‍ എസ്.ഐ. സി.വി.ശ്രീധരന്‍, പ്രധാനാധ്യാപിക ടി.രമണി, പി.ടി.എ. പ്രസിഡന്റ് കെ.കെ.പ്രസാദ്, ടി.കെ.അശോകന്‍, വി.കെ.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.രവീന്ദ്രന്‍ സ്വാഗതവും വി.സി.പ്രദീഷ് നന്ദിയും പറഞ്ഞു. പി.എം.ഡാനിഷും വി.സുരേഷ് കുമാറും ക്ലാസെടുത്തു. സാജിദ്, അക്ഷയ്, രമേശ്, തുളസി, സ്‌നേഹ, ഷിമോഗ്, സൗറ എന്നിവര്‍ നേതൃത്വം നല്കി.

More News from Kannur