പി.ആര്‍.ചരമവാര്‍ഷികം: കുടുംബസംഗമം തുടങ്ങി

Posted on: 23 Dec 2012പാനൂര്‍:സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ആര്‍.കുറുപ്പിന്റെ 12-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലതല കുടുംബസംഗമം തുടങ്ങി. പെരിങ്ങളം മാക്കാണ്ടി പീടികയ്ക്ക് സമീപം കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് വി.കെ.കുഞ്ഞിരാമന്‍, എന്‍.ധനഞ്ജയന്‍, കെ.കുമാരന്‍, വി.ഗോപാലന്‍, എസ്.കുമാരന്‍, പദ്മജാ ഭരതന്‍, മഹേഷ്, പി.വിമല തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമ്പതോളം കുടുംബസംഗമം നടക്കും.

More News from Kannur