സഞ്ചരിക്കുന്ന പുല്‍ക്കൂട് ആവേശമായി

Posted on: 23 Dec 2012മയ്യഴി:ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാഹി സെന്റ് തെരേസ ദേവാലയത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന പുല്‍ക്കൂട് സംഘടിപ്പിച്ചു. പള്ളിയില്‍നിന്ന് ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി പള്ളിയില്‍ത്തന്നെ സമാപിച്ച പുല്‍ക്കൂട് ആകര്‍ഷകമായി. ഗായകസംഘം, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകയിലെ ഭക്തര്‍ എന്നിവര്‍ക്കൊപ്പം ജോസ്, ബേസില്‍ ഡിക്രൂസ്, സ്റ്റാന്‍ലി ഡിസില്‍വ, റിവേറ ഫെര്‍ണാണ്ടസ് എന്നിവര്‍ നേതൃത്വം നല്കി.

More News from Kannur