വടക്കേക്കളം കര്‍ഷകരെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും

Posted on: 23 Dec 2012പാനൂര്‍:കുടിയിറക്ക് ഭീഷണി നേരിടുന്ന വടക്കേക്കളം കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് വടക്കേക്കളം കര്‍ഷകസംരക്ഷണസമിതി നിവേദകസംഘത്തിന് മുഖ്യമന്ത്രി ഉറപ്പുനല്കി.

തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ അഞ്ചുമലകളിലെ വടക്കേക്കളം ഭൂമിയിലെ 1175.25 ഏക്കര്‍ ഭൂമിയിലെ 662 കൈവശ കൃഷിക്കാരാണ് അരനൂറ്റാണ്ടായി കുടിയിറക്ക് ഭീഷണി നേരിടുന്നത്.

രണ്ടു ദശകത്തോളമായി കര്‍ഷകസംരക്ഷണ സമിതി പ്രക്ഷോഭം നടത്തിവരികയാണ്.

എ.വി.ബാലന്‍, സി.കെ.ദാമു, എ.പ്രദീപന്‍, സി.പി.ചന്ദ്രന്‍, ടി.പി.അനന്തന്‍, കെ.ബാലന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രിമാരായ കെ.പി.മോഹനന്‍, കെ.സി.ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

More News from Kannur