എം.എസ്.എഫ്. മദ്യശാലയിലേക്ക് മാര്‍ച്ച് നടത്തി

Posted on: 23 Dec 2012തളിപ്പറമ്പ്: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി എം.എസ്.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്യവില്പനശാലയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന കാമ്പസ്‌വിങ് കണ്‍വീനര്‍ ഫൈസല്‍ ചെറുകുന്നേന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞിക്കുപ്പം അധ്യക്ഷത വഹിച്ചു. മഹമ്മൂദ് അള്ളാംകുളം, പി.മുഹമ്മദ് ഇഖ്ബാല്‍, പി.സി.നസീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജാസിര്‍ പെരുവണ സ്വാഗതവും താജുദ്ദീന്‍ മയ്യില്‍ നന്ദിയും പറഞ്ഞു.

More News from Kannur