ഔഷധസസ്യങ്ങളും നാട്ടറിവുകളും; ശില്‌പശാല സംഘടിപ്പിച്ചു

Posted on: 23 Dec 2012കണ്ണൂര്‍: ദേശീയ പരിസ്ഥിതി ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി സര്‍സയ്യിദ് കോളേജ് ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് ഔഷധസസ്യങ്ങളും പരമ്പരാഗത ചികിത്സാരീതികളും എന്ന വിഷയത്തില്‍ ഏകദിന ശില്പശാല നടത്തി. കോളേജ് ഗവേണിങ് ബോഡി ചെയര്‍മാന്‍ കെ.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഖലീല്‍ ചൊവ്വ അധ്യക്ഷനായി. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം കെ.പി.മുഹമ്മദലി, വകുപ്പ് മേധാവി മാലിക് ഫാസില്‍, കെ.എസ്.അനീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ടെക്‌നിക്കല്‍ സെഷനില്‍ കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ.വി.സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സര്‍വകലാശാല ഫോക്‌ലോര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. ഹരിദാസ് സംസാരിച്ചു.

More News from Kannur