പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത് -ഡി.വൈ.എഫ്.ഐ.

Posted on: 23 Dec 2012തളിപ്പറമ്പ്: പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡി.വൈഎഫ്.ഐ. തളിപ്പറമ്പ് ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനം മാന്ധംകുണ്ടില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുവാദം കൊടുക്കാന്‍ ബില്ല് പാസാക്കിയത് രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എ.വി.ബാബു അധ്യക്ഷത വഹിച്ചു. എ.രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മനുതോമസ്, പി.പി.രാജീവന്‍, കെ.ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.മുരളീധരന്‍ സ്വാഗതം പറഞ്ഞു. എ.വി.ബാബു, കെ.സി.മോഹനന്‍, പി.കെ.പ്രമോദ്, അനാമിക വത്സന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

പൊതുസമ്മേളനം 23ന് വൈകിട്ട് 5മണിക്ക് പുളിമ്പറമ്പില്‍ പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

More News from Kannur