ചപ്പാരപ്പടവിനെ മലയോരവികസന ഏജന്‍സിയില്‍ ഉള്‍പ്പെടുത്തണം-ഭരണ സമിതി

Posted on: 23 Dec 2012പെരുമ്പടവ്: മലയോര വികസന ഏജന്‍സി(ഹാഡ)യില്‍ ചപ്പാരപ്പടവ് പഞ്ചായത്തിനെ ഉള്‍പ്പെടുത്തണമെന്നാവശ്യം ശക്തം.

തൊട്ടടുത്ത പഞ്ചായത്തുകളായ നടുവില്‍, ആലക്കോട് എന്നിവയെ ഹാഡയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പ്രത്യേക കാരണമൊന്നുമില്ലാതെ ചപ്പാരപ്പടവിനെ ഒഴിവാക്കിയെന്നാണ് പരാതി. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് മലയോരത്ത് ബൃഹത്തായ പശ്ചാത്തല വികസനമാണ് ഹാഡ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്. റോഡ്, പാലം, കലുങ്ക് തുടങ്ങി നിരവധി മേഖലയില്‍ പഞ്ചായത്ത് ഇപ്പോഴും പിന്നിലാണ്. ഈ ഘട്ടത്തില്‍ ഹാഡ വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ചപ്പാരപ്പടവ് പഞ്ചായത്തും അര്‍ഹമാണെന്നാണ് പഞ്ചായത്തിന്റെ വാദം. മലയോര വികസന ഏജന്‍സിയില്‍ ചപ്പാരപ്പടവിനെകൂടി ഉള്‍പ്പെടുത്തി മലയോരത്തിന്റെ മൊത്തവികസനം നടപ്പാക്കണമെന്ന് ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് ഭരണമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അലി മംഗര, കെ.ജി.ടോമി, ടി.വി.മൈമൂനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

More News from Kannur