'സമ്മാനമര'മൊരുക്കി വെള്ളാട് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012നടുവില്‍: സ്‌കൂള്‍ മുറ്റത്തെ ഞാവല്‍മരം ക്രിസ്മസ് മരമായപ്പോള്‍ കുട്ടികള്‍ക്ക് കിട്ടിയത് കൈനിറയെ സമ്മാനങ്ങള്‍. വെള്ളാട് ഗവ. യു.പി.സ്‌കൂളിലാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സമ്മാനമരമൊരുക്കിയത്. ബലൂണുകളും നക്ഷത്രങ്ങളും വര്‍ണക്കടലാസുകളുംകൊണ്ട് അലങ്കരിച്ച മരത്തില്‍ പായ്ക്കറ്റുകളില്‍ വിവിധ സമ്മാനങ്ങളും തൂക്കിയിട്ടു. കുട്ടികള്‍ക്കിഷ്ടമുള്ള സമ്മാനപ്പൊതി അവര്‍തന്നെ കൈയെത്തി പറിച്ചെടുക്കുകയായിരുന്നു. ഐസ്‌ക്രീമും, സോപ്പും, ബിസ്‌കറ്റും, പൗഡറും പേനയുമൊക്കെ സമ്മാനങ്ങളായി ഓരോരുത്തര്‍ക്കും കിട്ടി. ക്രിസ്മസ് കേക്ക് മുറിച്ച് പ്രധാനാധ്യാപകന്‍ വി.ജെ.പ്രകാശ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് കാര്‍ഡ് നിര്‍മാണം, നക്ഷത്ര നിര്‍മാണം, ക്വിസ് മത്സരം എന്നിവയും നടന്നു. ജോസഫ് മാത്യു, മോഹനന്‍ അളോറ, രാജേഷ് ചന്ദ്രോത്ത്, ഒ.കെ.ബാലകൃഷ്ണന്‍, ജാന്‍സി തോമസ്, കെ.ലീല, ദീപ പി.നായര്‍ എന്നിവര്‍ നേതൃത്വം നല്കി.

More News from Kannur