ചുഴലി ഭഗവതിക്ഷേത്രത്തില്‍ പാട്ടുത്സവം

Posted on: 23 Dec 2012



നടുവില്‍:നടുവില്‍ ചുഴലി ഭഗവതിക്ഷേത്രത്തില്‍ പാട്ടുത്സവം 24ന് തുടങ്ങും. 24ന് രാവിലെ 7ന് തിരുവത്താഴത്തിന് അരിയളവ്, 9ന് തിരുവത്താഴ പൂജ, 25ന് 7.10ന് തെയ്യമ്പാടി പാട്ട്, 7.30ന് വാളെഴുന്നള്ളത്ത്, മേളം, 5ന് ശ്രീഭൂതബലി, കാഴ്ചശീവേലി, 6ന് കാര്‍ത്തികവിളക്ക്, 6.30ന് ലളിതാ സഹസ്രനാമ സമൂഹാര്‍ച്ചന, 26ന് രാത്രി 8.30ന് നൃത്തനൃത്യങ്ങള്‍. 27ന് രാത്രി 7ന് തായമ്പക, 28ന് വൈകിട്ട് 3ന് കാഴ്ചവരവ്, രാത്രി 7ന് തായമ്പക, 9ന് മോഹനസുധ ഭക്തിഗാനമേള, 29ന് വൈകിട്ട് 5ന് തിടമ്പ് നൃത്തം, 8ന് അത്താഴപൂജ, 9ന് കളത്തിലരി.

More News from Kannur