ശ്രീകണ്ഠപുരം പള്ളി തിരുനാളിന് കൊടിയേറി

Posted on: 23 Dec 2012ശ്രീകണ്ഠപുരം:ശ്രീകണ്ഠപുരം ഉണ്ണി മിശിഹാ പള്ളിയിലെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ടോം ഓലിക്കരോട്ട് കൊടിയുയര്‍ത്തി. തുടര്‍ന്ന് തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു. എം. ചാലിലിന്റെ നേതൃത്വത്തില്‍ വി. കുര്‍ബാന നടന്നു. മതസൗഹാര്‍ദ സമ്മേളനവും ക്രിസ്മസ് ആഘോഷവുമുണ്ടായി. 23ന് രാവിലെ 6.45ന് വി.കുര്‍ബാന. വൈകുന്നേരം 4.15ന് വി.കുര്‍ബാനയ്ക്ക് ഫാ. സന്തോഷ് സി.എസ്.ടി. കാര്‍മികത്വം വഹിക്കും. തിരുനാള്‍ 31ന് സമാപിക്കും.

More News from Kannur