സ്ത്രീസുരക്ഷയ്ക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു

Posted on: 23 Dec 2012ശ്രീകണ്ഠപുരം:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെ നിയമപരമായി നേരിടുക, സുരക്ഷിതരായി ജീവിക്കാന്‍ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 'നിര്‍ഭയ' പരിപാടിക്ക് തുടക്കംകുറിച്ചു. സ്ത്രീ സുരക്ഷാ റാലിയും ദീപം തെളിയിക്കലും നടന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിജുമോന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.വി.പ്രേമരാജന്‍, വി.പി.നസീമ, അഡ്വ. കെ.കെ.രത്‌നകുമാരി, കെ.വി.ഗീത, അനുമോള്‍, മായാദേവി എന്നിവര്‍ സംസാരിച്ചു.

More News from Kannur