ചീക്കാട് ഉണ്ണീശോ തീര്‍ഥാടന ദേവാലയതിരുനാള്‍ കൊടിയേറി

Posted on: 23 Dec 2012ആലക്കോട്:മലബാറിലെ ചേര്‍പ്പുങ്കല്‍ എന്ന പേരില്‍ പ്രസിദ്ധമായ ചീക്കാട് ഉണ്ണീശോ തീര്‍ഥാടനദേവാലയത്തില്‍ പന്ത്രണ്ടു ദിവസത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി.

രാവിലെ ഫാ. തോമസ് കിടാരത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയില്‍ ഫാ. കിടാരത്തില്‍ കൊടിയേറ്റി. തുടര്‍ന്ന് പൊതുവണക്കത്തിനായി ഉണ്ണീശോയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് ഫാ. സിബി ഇടക്കര സഹകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്ക് വിശുദ്ധ കുര്‍ബാനയുടെ ആരാധന, ജപമാല പ്രാര്‍ഥന, നൊവേന, വചന പ്രഘോഷണ ചടങ്ങുകള്‍ക്കുശേഷം കുന്നോത്ത് മേജര്‍ സെമിനാരിയിലെ ഫാ. സെബാസ്റ്റ്യന്‍ പാലാക്കുഴി ദിവ്യബലി അര്‍പ്പിച്ചു. വിവിധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തി.

More News from Kannur