ഓട്ടോ തകര്‍ത്തതായി പരാതി

Posted on: 23 Dec 2012പഴയങ്ങാടി: മുട്ടം റഹമാാനിയ മദ്രസക്കടുത്തുള്ള അബ്ദുള്‍ കരീമിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 13 വി.9079 ഓട്ടോ തകര്‍ത്തതായി പരാതി. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ കെ.പി.മുഹമ്മദ് ഷാഫിയാണ് ഈ ഓട്ടോ ഓടിക്കുന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോ. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗ്ലാസ്, സീറ്റ് എന്നിവ നശിപ്പിച്ചിട്ടുണ്ട്. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുസ്‌ലിം ലീഗു പ്രവര്‍ത്തകരാണ് ഓട്ടോ നശിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പഴയങ്ങാടി പോലീസ് കേസെടുത്തു.

More News from Kannur