എരിപുരം ശ്രീകൃഷ്ണക്ഷേത്രം മണ്ഡലോത്സവം തുടങ്ങി
Posted on: 23 Dec 2012
പഴയങ്ങാടി: എരിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡലോത്സവം തുടങ്ങി. ശനിയാഴ്ച വൈകിട്ട് ചെങ്ങല്കുണ്ടത്തിന് കാവ് പരിസരത്തു നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തി. ഞായറാഴ്ച വൈകിട്ട് നാലിന് രാമപുരം രാജുവും സംഘവും അവതരിപ്പിക്കുന്ന തായമ്പക. 8.30ന് സാംസ്കാരികസമ്മേളനം. തിങ്കളാഴ്ച രാവിലെ വിശേഷാല്‍ പൂജുകള്‍, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകിട്ട് ഏഴിന് തായമ്പക. ഒമ്പതിനു തിടമ്പു നൃത്തം. തുടര്‍ന്ന് നടക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.