അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം 25ന് തുടങ്ങും

Posted on: 23 Dec 2012പാപ്പിനിശ്ശേരി കരിക്കന്‍കുളം യൂത്ത് വിങ്‌സിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം ഡിസംബര്‍ 25മുതല്‍ 30വരെ നടക്കും. അഞ്ചു നാടകം അവതരിപ്പിക്കും. പ്രേക്ഷകരുടെ വിധിനിര്‍ണയംകൂടി കണക്കിലെടുത്താണ് മത്സരവിജയികളെ പ്രഖ്യാപിക്കുകയെന്ന് ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ 25ന് തൃശ്ശൂര്‍ മണപ്പുറം കാര്‍ത്തികയുടെ 'കുറിയേടത്ത് രാത്രി' 26ന് ചങ്ങനാശ്ശേരി പ്രതിഭയുടെ 'വിളക്കുമാടം' 27ന് വള്ളുവനാട് ഭീഷ്മയുടെ 'സാമൂഹ്യപാഠം' 28ന് കോഴിക്കോട് കളിവീട് അവതരിപ്പിക്കുന്ന 'കടത്തനാടന്‍ കളരി' 29ന് കോഴിക്കോട് കലാഭവന്റെ അമ്മവാത്സല്യം എന്നിവയും അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴിന് മത്സരം തുടങ്ങും.

25ന് വൈകിട്ട് ആറിന് ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. സമാപനസമ്മേളനം ഡിസംബര്‍ 30ന് വൈകിട്ട് ആറിന് കെ.സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.എം.ഷാജി എം.എല്‍.എ. അധ്യക്ഷത വഹിക്കും.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.ഗോപാലന്‍. എ.വി.അജയകുമാര്‍, കെ.സതീശന്‍, ഒ.വി.ജഗദീശന്‍, കെ.ലവീന, പി.വി.ലക്ഷ്മി, പി.പി.സജേഷ് എന്നിവര്‍ പങ്കെടുത്തു.

More News from Kannur