പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക്

Posted on: 23 Dec 2012വെങ്ങര: പ്ലാസ്റ്റിക് ദൂരെക്കളയുക ചുറ്റുപാട് സംരക്ഷിക്കുക എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ വീടുകള്‍തോറും കയറിയിറങ്ങി. വെങ്ങര പ്രിയദര്‍ശിനി റെയ്ച്ചല്‍ കാഴ്‌സണ്‍ ഇക്കോ ക്ലബ്ബ് അംഗങ്ങളാണ്. ഈ സന്ദേശമടങ്ങിയ 500 ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തത്. പരിപാടിയില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.കെ.ഭാഗ്യലക്ഷ്മി നേതൃത്വം നല്കി. വിതരണോദ്ഘാടനം ഇലക്ട്രിസിറ്റി എന്‍ജിനിയര്‍ സോമി ജോസഫ് നിര്‍വഹിച്ചു. മധുസൂദനന്‍ സംസാരിച്ചു.

More News from Kannur