വിദ്യാലയ അങ്കണത്തില്‍ പച്ചക്കറി കൃഷിചെയ്ത് അരവിന്ദയിലെ കുട്ടികള്‍

Posted on: 23 Dec 2012പിലാത്തറ: കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കിക്കൊണ്ട് വിദ്യാലയ അങ്കണത്തില്‍ കൃഷി ചെയെ്തടുത്തത് എട്ടുകൂട്ടം പച്ചക്കറികള്‍. ചെറുതാഴം കൃഷിഭവനുമായിച്ചേര്‍ന്ന് പിലാത്തറ അരവിന്ദ വിദ്യാലയത്തിലാണ് പച്ചക്കറി കൃഷിചെയ്ത് വിളവെടുത്തത്.

വിദ്യാലയത്തില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്‍വീനര്‍ ടി.വി.പങ്കജാക്ഷിയും പി.സുഷമയും മുന്‍കൈയെടുത്താണ് കൃഷിവകുപ്പില്‍നിന്ന് വിത്ത് ശേഖരിച്ചത്.

മുളക്, ചീര, വെണ്ട, വഴുതിന, വെള്ളരി, പാവല്‍, പടവലം, പയറ് തുടങ്ങിയ ഇനങ്ങളാണ് വിളയിച്ചത്. വിളവെടുപ്പ് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോളി, കൃഷി ഓഫീസര്‍ രാഖി എന്നിവര്‍ സംസാരിച്ചു. സീഡ് കണ്‍വീനര്‍ ടി.വി.പങ്കജാക്ഷി സ്വാഗതവും പി.സുഷമ നന്ദിയും പറഞ്ഞു.

More News from Kannur