കേരള പൂരക്കളികലാ അക്കാദമി ജില്ലാ സമ്മേളനം ഇന്നു സമാപിക്കും

Posted on: 23 Dec 2012ചെറുകുന്ന്: കേരള പൂരക്കളികലാ അക്കാദമി ജില്ലാ സമ്മേളനം കെ.കണ്ണപുരം പുതിയ ഭഗവതിക്ഷേത്രപരിസരത്ത് ശനിയാഴ്ച ആരംഭിച്ചു. 23ന് ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് എന്‍.കൃഷ്ണന്‍ പതാക ഉയര്‍ത്തും. 10ന് പ്രതിനിധി സമ്മേളനം ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സാംസ്‌കാരിക സദസ്സ് സംസ്ഥാന പ്രസിഡന്റ് എം.പി.പദ്മനാഭന്റെ അധ്യക്ഷതയില്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.

More News from Kannur