ക്രിസ്മസ്‌രാവ് നടത്തി

Posted on: 23 Dec 2012



ചെറുപുഴ: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സാമൂഹികസേവന പദ്ധതിയായ ബ്രിഡ്ജ് ഓഫ് ഹോപ്പ് ചൈല്‍ഡ് കെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ്‌രാവ് പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു. അമൃത ടി.വി. സൂപ്പര്‍ഡാന്‍സര്‍ ഭാഗ്യലക്ഷ്മി മുഖ്യാതിഥിയായിരുന്നു. ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് തോമസ്. നിസി ജോര്‍ജ്, എ.ടി.വി.ദാമോദരന്‍, ജോസ് തച്ചുകുന്നേല്‍, റജി പാണക്കാട്, പി.വി.ബാലന്‍, ഷാന്റി കലാധരന്‍, എ.ജെ.കുര്യന്‍, ജോണി കാനക്കാട്ട് എന്നിവര്‍ സംസാരിച്ചു. ടെയ്‌ലറിങ് സര്‍ട്ടിഫിക്കറ്റ് വിതരണവും ക്രിസ്മസ് ഡ്രസ്സിന്റെ വിതരണോദ്ഘാടനവും നടത്തി.

More News from Kannur