എം.എസ്.എഫ്. മദ്യശാലയിലേക്ക് മാര്‍ച്ച് നടത്തി

Posted on: 23 Dec 2012ചെറുപുഴ: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി എം.എസ്.എഫ്. ചെറുപുഴയില്‍ മദ്യശാലയിലേക്ക് മാര്‍ച്ച് നടത്തി. ചെറുപുഴ താഴെബസാറില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് മേലേബസാറിന്റെ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലയ്ക്കു മുന്‍പില്‍ സമാപിച്ചു. പൊതുയോഗം മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആര്‍.നാഥ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ കവ്വായി അധ്യക്ഷനായി. ഷജീര്‍ ഇഖ്ബാല്‍, കെ.കെ.അഷ്‌റഫ്, മുജീബ് കെ.പി.തട്ടുമ്മല്‍, എന്‍.അഹ്മ്മദ്, അഷ്‌റഫ്, ടി.റാഷിദ്, ഷാനിബ്, ആസിഫ്, ഫാസില്‍, അക്ബര്‍ കോലുവള്ളി, മിദിലാജ് ടി.കെ., സാദിഖ് എ.കെ. എന്നിവര്‍ സംസാരിച്ചു.

More News from Kannur