വിളയാങ്കോട് നന്മ ഗ്രാമോത്സവത്തിന് തുടക്കമായി

Posted on: 23 Dec 2012പിലാത്തറ: വിളയാങ്കോട് നന്മ സര്‍ഗാത്മകവേദി വാര്‍ഷിക ഗ്രാമോത്സവം തുടങ്ങി. ആഘോഷം ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ അധ്യക്ഷയായി. ജില്ലാതല കഥ-കവിത വിജയികള്‍ക്ക് വി.ഇ.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രദീപ് മണ്ടൂര്‍ സ്വാഗതവും പി.എം.ദ്വാരകാനാഥ് നന്ദിയും പറഞ്ഞു. നൃത്തമാലിക, നാട്ടുപൊലിമ എന്നിവ അരങ്ങേറി.

ഞായറാഴ്ച രാവിലെ 10മുതല്‍ കലാകായിക മത്സരങ്ങള്‍. വൈകിട്ട് ആറിന് സമാപനസദസ്സ് ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

More News from Kannur