മഅദനിയെ ജയിലലലടച്ചത് യു.ഡി.എഫുകാര്‍-പിണാറായി

Posted on: 23 Dec 2012മട്ടന്നൂര്‍:മഅദനിയെ കേസില്‍ കുടുക്കി ബാംഗ്ലൂരിലെ ജയിലിലടക്കാന്‍ സാഹചര്യം ഒരുക്കിയത് യു.ഡി.എഫുകാരാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യു.ഡി.എഫുകാരാണ് ഇപ്പോള്‍ മഅദനിയുടെ മോചനത്തിനുവേണ്ടി പറയുന്നത്. ഇവര്‍ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും പിണറായി പറഞ്ഞു. ചാവശ്ശേരി പറയനാട് സി.പി.എം. ഓഫീസിനായി നിര്‍മിച്ച ഇ.കെ.നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാല്‍പാടി വാസു വധക്കേസില്‍ നടപടിയില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ജയകൃഷ്ണന്‍ വധക്കേസില്‍ പുനരന്വേഷണം നടത്തുകയാണ്. വിചാരണകഴിഞ്ഞ് വധശിക്ഷ വിധിച്ച കേസാണിത്. സി.പി.എം. നേതാക്കളെ പ്രതിചേര്‍ക്കാന്‍ നടക്കുന്ന ഗൂഢസംഘമാണ് വധക്കേസുകള്‍ അന്വേഷിക്കുന്നതെന്നും തിരവഞ്ചൂര്‍ അതിന്റെ നായകത്വം ഏറ്റെടുത്തിരിക്കുകയാണെന്നും പിണറായി ആരോപിച്ചു. ചാവശ്ശേരി ലോക്കല്‍ സെക്രട്ടറി എന്‍.കെ.രവീന്ദ്രന്‍ അധ്യക്ഷനായി.

ചടങ്ങില്‍ ഫോട്ടോ അനാച്ഛാദനം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നിര്‍വഹിച്ചു. കെ.ശ്രീധരന്‍, ഇരിട്ടി ഏരിയാ സെക്രട്ടറി വൈ.വൈ.മത്തായി എന്നിവര്‍ സംസാരിച്ചു.

More News from Kannur