പേരാവൂര്‍ മണ്ഡലത്തില്‍ 3.15 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി

Posted on: 23 Dec 2012ഇരിട്ടി:അഡ്വ. സണ്ണിജോസഫ് എം.എല്‍.എ. യുടെ മണ്ഡല ആസ്തിവികസനഫണ്ടില്‍നിന്ന് അനുവദിച്ച 3.15കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. എടത്തൊട്ടി-മുഴക്കുന്ന് റോഡ് നവീകരണം 30 ലക്ഷം, വെമ്പുഴച്ചാല്‍- കബനിനിരത്ത്-അങ്കണവാടി റോഡിന് 25 ലക്ഷം, കൊട്ടിയൂര്‍ പഞ്ചായത്തിലെ കണ്ടപ്പനം നെല്ലിയോടി റോഡില്‍ നേല്ലിയോടി പാലത്തിന് 35 ലക്ഷം, ആറളം, പായം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചീങ്ങാക്കുണ്ടം, പായം- ആറളം റോഡിന് 50 ലക്ഷം പെരുന്തോടി- കൂടക്കുറ്റി-28-ാംമൈല്‍ റോഡിന്റെ പ്രവൃത്തിക്ക് 90 ലക്ഷം, കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തിലെ കൂരന്‍മുക്ക്- വട്ടക്കയം-പെരിയത്തില്‍- കൊട്ടാരം റോഡിന് 35 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചതെന്ന് എം.എല്‍.എ. അറിയിച്ചു. ജനവരിയില്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യും.

More News from Kannur