കയര്‍ത്തൊഴിലാളി ക്ഷേമനിധി സിറ്റിങ് 27ന്

Posted on: 23 Dec 2012ഇരിട്ടി: കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് റീജണല്‍ ഓഫീസിന്റെ ക്യാമ്പ് സിറ്റിങ് 27ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നുവരെ കുന്നോത്ത് സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളിന് എതിര്‍വശമുള്ള മലബാര്‍ ഗോള്‍ഡന്‍ ഫൈബേഴ്‌സില്‍ നടക്കും.

മലയോര മേഖലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ കയര്‍ത്തൊഴിലാളികള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷ സ്വീകരിക്കല്‍, തവണ സംഖ്യ അടക്കല്‍, പുതിയ അംഗത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കല്‍ എന്നിവ ക്യാമ്പ് സിറ്റിങില്‍ ഉണ്ടാകും. ഫോണ്‍: 9400614178, 9446837018.

More News from Kannur