കേളകത്ത് ഐക്യ ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012കേളകം:ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണകളുമായി കേളകത്ത് ഐക്യ ക്രിസ്മസ് ആഘോഷിച്ചു. വൈ.എം.സി.എ.യും കേളകം മേഖലയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളും ചേര്‍ന്നാണ് പരിപാടി ഒരുക്കിയത്. കേളകം ലിറ്റില്‍ ഫ്‌ളവര്‍ അങ്കണത്തില്‍ ആഘോഷം കേളകം പഞ്ചായത്ത് പ്രസിഡന്റ് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു. കേളകം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിവികാരി ഫാ. മാത്യു കാരുവള്ളില്‍ അധ്യക്ഷനായി. പേരാവൂര്‍ ഫൊറോന വികാരി ഫാ. മാത്യു പാലമറ്റം ക്രിസ്മസ് സന്ദേശം നല്‍കി. വൈദികരായ ജോസ് വടയാപറമ്പില്‍, ജോബി കൊച്ചുപൂവത്തുംമൂട്ടില്‍, ടി.ജി.യോഹന്നാന്‍, വര്‍ഗീസ് കക്കാട്ടില്‍, സംഘടനാ പ്രതിനിധികളായ ഗിരീഷ് പി.ആര്‍, മുഹമ്മദ് അസ്‌ലം മൗലവി, പൗലോസ് കൊല്ലുവേലില്‍, ഒ.മാത്യു, പാനൂസ് ജേക്കബ് ചീരമറ്റം, ജോസ് ആവണംകോട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫാ. അനീഷ് ജോര്‍ജ് സ്വാഗതം പറഞ്ഞു.

More News from Kannur