ആലച്ചേരി ജ്ഞാനോദയം വായനശാല ജൂബിലി ആഘോഷസമാപനം 25ന്

Posted on: 23 Dec 2012കൂത്തുപറമ്പ്: ആലച്ചേരി ജ്ഞാനോദയം വായനശാല ആന്‍ഡ് ഗ്രന്ഥാലയം സുവര്‍ണ ജൂബിലി ആഘോഷപരിപാടികള്‍ 25ന് സമാപിക്കും. ജൂലായില്‍ തുടങ്ങിയ പരിപാടികളാണ് 25ന് സമാപിക്കുന്നത്. സമാപന പരിപാടി രാത്രിഎഴിന് കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഇ.പി.ജയരാജന്‍ എം.എല്‍.എ. അധ്യക്ഷനാകും. ഉത്തരമേഖല ഐ.ജി. ജോസ് ജോര്‍ജ് മുഖ്യാതിഥിയാകും. തൃശ്ശൂര്‍ വസുന്ധര അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്രന്‍ നാടകം, കരോക്കെ ഗാനമേള എന്നിവ ഉണ്ടാകും. പത്രസമ്മേളനത്തില്‍ കെ.വിനോദ്കുമാര്‍, ബാവ നാരായണന്‍, സി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

More News from Kannur