കെ.ടി.ജയകൃഷ്ണന്‍ വധം പുനരന്വേഷണത്തില്‍ സി.പി.എമ്മിന് ഭീതി-സതീശന്‍ പാച്ചേനി

Posted on: 23 Dec 2012കൂടാളി: ടി.പി.ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധക്കേസുകള്‍ക്ക് പിന്നാലെ കെ.ടി.ജയകൃഷ്ണന്‍ വധക്കേസും പുനരന്വേഷിക്കുന്നതോടുകൂടി സി.പി.എം. നേതാക്കള്‍ക്ക് ഭീതി കൂടിയരിക്കുന്നതായി കെ.പി.സി.സി. സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു. കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.പി.എസ്.ടി.യു. മട്ടന്നൂര്‍ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി.വേണു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.വിനോദ് കുമാര്‍, കെ.വി.മധു, കെ.പവിത്രന്‍, ടി.വി.ആനന്ദവല്ലി, കെ.കുഞ്ഞമ്പു, കെ.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.

More News from Kannur