ഇരിട്ടി പുഷേ്‌പാത്സവത്തിന് തുടക്കമായി

Posted on: 23 Dec 2012ഇരിട്ടി: ചെടികളെയും പുഷ്പങ്ങളെയും സ്‌നേഹിക്കുന്നവര്‍ക്ക് മുന്നില്‍ വര്‍ണവിസ്മയം തീര്‍ത്ത് ഇരിട്ടി പുഷേ്പാത്സവത്തിന് തുടക്കം. അപൂര്‍വയിനം ചെടികളുടെയും പൂക്കളുടെയും വന്‍ശേഖരങ്ങള്‍ക്കൊപ്പം നാടന്‍ പൂക്കളും വിസ്മയക്കാഴ്ചകളും വിജ്ഞാനവും പകര്‍ന്നു നല്കുന്ന സ്റ്റാളുകളുമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ചത്തെ മേള അഡ്വ. സണ്ണിജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ലീഫ് ചെയര്‍മാന്‍ ഡോ. എം.ജെ.മാത്യു അധ്യക്ഷനായി. ജനമൈത്രി പോലീസ് പവലിയന്‍ ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍.നായര്‍ ഉദ്ഘാടനം ചെയ്തു. അമ്യൂസ്‌മെന്റ് പാര്‍ക്ക് കീഴൂര്‍- ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുള്‍ റഷീദും അക്വാറ്റിക് ഷോ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.റോസയും ഉദ്ഘാടനം ചെയ്തു. ബാലനടി എസ്‌തേര്‍ മുഖ്യാതിഥിയായിരുന്നു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ചാക്കോ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.കൗസല്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.അഷ്‌റഫ്, പി.പി.അനിത കുമാരി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം.പി.അബ്ദുള്‍ റഹ്മാന്‍ പി.പി.ആബിദ, എം.സരസ്വതി, കെ.ശിവശങ്കരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വൈ.വൈ.മത്തായി, പി.സി.ഷാജി, സി.മുഹമ്മദലി, അഡ്വ. കെ.എ.ഫിലിപ്പ്, എം.എസ്.നിഷാദ്, സി.വി.എം. വിജയന്‍, സി.വി.ശശീന്ദ്രന്‍, അജയന്‍ പായം, പി.കെ.ഫാറൂഖ്, കെ.അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ജയരാജന്‍ സ്വാഗതവും കെ.സി.ജോസ് നന്ദിയും പറഞ്ഞു. പോലീസ്, ആറളം ഫാം, കെ.എസ്.ഇ.ബി. എന്നിവയുടെ പവലിയന്‍ കൂടാതെ ഒട്ടേറെ നഴ്‌സറികളും നൂറിലധികം സ്റ്റാളുകളും കുട്ടികളുടെ അമ്യൂസ്‌മെന്റും ഒരുക്കിയിട്ടുണ്ട്.

More News from Kannur