മുണ്ടയാംപറമ്പ് ഭഗവതിക്ഷേത്രം മണ്ഡല ഉത്സവം 25ന് തുടങ്ങും

Posted on: 23 Dec 2012ഇരിട്ടി: മുണ്ടയാംപറമ്പ് തറക്കുമീത്തല്‍ ഭഗവതിക്ഷേത്രം മണ്ഡല ഉത്സവം 25, 26, 27 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

25ന് രാവിലെ ആയാടത്തില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ എന്ന പൊന്നന്‍ പാട്ടാളി കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് മുണ്ടയാംപറമ്പ്, വാഴയില്‍, കമ്പനിനിരത്ത്, തെങ്ങോല, കൊട്ടുകപ്പാറ, കുന്നോത്ത് ദേശക്കാരുടെ കാവടി കുംഭകുട താലപ്പൊലി ഘോഷയാത്ര നടക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികള്‍. 26ന് രാവിലെ പെരുമ്പേശന്‍, മൂന്നാംകുറ്റി ഭഗവതി, വലിയതമ്പുരാട്ടി, ഓലയില്‍ മുത്താച്ചിയും മക്കളും, രാപ്പോതിയോര്‍ ഭഗവതി എന്നീ തെയ്യങ്ങള്‍. കുളിച്ചെഴുന്നള്ളത്തും നടക്കും. 27ന് രാവിലെ ചെറിയതമ്പുരാട്ടിയുടെ തിറയും ഉച്ചക്ക് അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എ.വി.അശോകന്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ എം.ആര്‍.സുരേഷ്, പി.പി.അനില്‍ കുമാര്‍, ടി,എം.വേണു ഗോപാലന്‍, എ.വി.അശോകന്‍, പി.ജി.ബാലകൃഷ്ണന്‍, പി.കെ.പ്രഭാകരന്‍, പി.ജി.രാമചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

More News from Kannur