കാഞ്ഞിലേരിയില്‍ ഇന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര

Posted on: 23 Dec 2012



മാലൂര്‍: കാഞ്ഞിലേരി കാറോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ചുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്ര 23ന് വൈകിട്ട് നടക്കും.

കാഞ്ഞിലേരി മഹാവിഷ്ണു ക്ഷേത്രം, പട്ടാരിക്കുണ്ട് മുത്തപ്പന്‍ ക്ഷേത്രം, കാഞ്ഞിലേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നു പുറപ്പെടുന്ന ഘോഷയാത്ര കാഞ്ഞിലേരി സ്‌കൂളിനു സമീപം സംഗമിച്ച് ആചാര്യവരണത്തോടെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തും. പെരികമന ജയകൃഷ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ഡിസംബര്‍ 30ന് യജ്ഞം സമാപിക്കും.

More News from Kannur