വധശിക്ഷാ വിരുദ്ധ കണ്‍വെന്‍ഷന് സ്ഥലം അനുവദിച്ചത് റദ്ദാക്കി

Posted on: 23 Dec 2012കണ്ണൂര്‍: അജ്മല്‍ കസബ് വധം ഗൂഢനീക്കത്തില്‍ പങ്കാളിയായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 26ന് വധശിക്ഷാ വിരുദ്ധരുടെ കണ്‍വെന്‍ഷനും തെരുവു ചര്‍ച്ചയ്ക്കും ഗാന്ധിപാര്‍ക്ക് അനുവദിച്ചത് പയ്യന്നൂര്‍ നഗരസഭ റദ്ദാക്കി. പരിപാടി നടത്തിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

പാര്‍ക്ക് അനുമതി റദ്ദാക്കിയതിനാല്‍ കണ്‍വെന്‍ഷനും ചര്‍ച്ചയും നിര്‍ത്തിവെക്കാന്‍ വധശിക്ഷാ വിരുദ്ധ കൂട്ടായ്മ തീരുമാനിച്ചു.

More News from Kannur