ജയകൃഷ്ണന്‍ വധക്കേസ് സി.ബി.ഐ.യെ ഏല്‌പിക്കണം -കൃഷ്ണദാസ്

Posted on: 23 Dec 2012കണ്ണൂര്‍: ജയകൃഷ്ണന്‍ വധക്കേസ് അന്വേഷണം പോലീസിനെ ഭീഷണിപ്പെടുത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം സി.ബി.ഐ.യെ ഏല്‍പ്പിക്കണമെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ ആയിട്ടില്ല. ഇപ്പോള്‍ പോലീസിനെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ സി.പി.എം. നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി പ്രതികളായ സി.പി.എം. നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനെ സി.പി.എം. ഭയക്കുന്നുവെന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

More News from Kannur