ജില്ലാ ബാങ്ക് ജീവനക്കാര്‍ 27ന് സത്യാഗ്രഹം തുടങ്ങും

Posted on: 23 Dec 2012കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ വനിതാജീവനക്കാരെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുക, രണ്ടുപേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സമരത്തിലേക്ക്. ഡിസംബര്‍ 27ന് സത്യാഗ്രഹം തുടങ്ങാന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.മോഹനന്‍ അധ്യക്ഷനായി. സി.ബാലകൃഷ്ണന്‍ സമരപ്രഖ്യാപനം നടത്തി. സി.മോഹനന്‍ സ്വാഗതവും പി.ഗീത നന്ദിയും പറഞ്ഞു.

സമരസഹായസമിതി രൂപവത്കരണം സി.പി.എം.സംസ്ഥാന കമ്മറ്റി അംഗം എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അരക്കന്‍ ബാലന്‍, പി.മനോഹരന്‍, ബാലചന്ദ്രന്‍, സി.ബാലകൃഷ്ണന്‍, ഒ.വി.നാരായണന്‍, എം. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.മോഹനന്‍ അധ്യക്ഷനായി. സി.മോഹനന്‍ സ്വാഗതവും കെ.ആര്‍. സരളാഭായി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ഒ.വി.നാരായണന്‍(ചെയ), കെ.അശോകന്‍, ആര്‍.സുനില്‍കുമാര്‍, പി.മനോഹരന്‍(വൈ. ചെയ), എം.ഉദയകുമാര്‍(കണ്‍), സി.മോഹനന്‍, പി.സന്തോഷ്, കെ.സി.ഹരികൃഷ്ണന്‍(ജോ.കണ്‍.).

More News from Kannur