ജനശ്രീയെ വിമര്‍ശിക്കുന്നത് കുടുംബശ്രീയെ സ്വന്തമാക്കാന്‍ -എം.എം.ഹസ്സന്‍

Posted on: 23 Dec 2012കണ്ണൂര്‍: ജനശ്രീക്കെതിരെയുള്ള സി.പി.എം. വിമര്‍ശങ്ങള്‍ക്കു പിന്നില്‍ കുടുംബശ്രീയെ സി.പി.എമ്മിന്റെതാക്കി മാറ്റാനുള്ള അജന്‍ഡയാണെന്ന് ജനശ്രീ സംസ്ഥാന ചെയര്‍മാന്‍ എം.എം.ഹസ്സന്‍ പറഞ്ഞു. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ ജനശ്രീ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനശ്രീക്കെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശങ്ങള്‍ അഴിച്ചുവിട്ട തോമസ് ഐസക്കിനോട് ഒരുകണക്കിന് നന്ദി പറയുകയാണ്. ജനശ്രീയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹത്തിന്റെ വിമര്‍ശം കാരണമായി. വേണമെങ്കില്‍ ജനശ്രീയുടെ ബ്രാന്‍ഡ് അംബാസഡറാക്കി തോമസ്‌ഐസക്കിനെ നിയമിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

ജനശ്രീ ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ജി.എസ്.ബാലചന്ദ്രന്‍, സുമ ബാലകൃഷ്ണന്‍, കെ.പി.നൂറുദ്ദീന്‍, കെ.എന്‍.ജയരാജ്, അഡ്വ. ടി.ഒ.മോഹനന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, വി.എന്‍.എരിപുരം, വി.എ.നാരായണന്‍, എം.വി.ചിത്ര, എം.രത്‌നകുമാര്‍, സി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kannur