ഉളിയിലിലെ കൊല: ഭീതിയോടെ സമീപവാസികള്‍

Posted on: 23 Dec 2012

മട്ടന്നൂര്‍: പട്ടാപ്പകല്‍ നടന്നഅരുംകൊലയെപ്പറ്റി ഓര്‍ക്കാന്‍പോലുമാവാതെഭീതിയിലാണ് ഉളിയിലിനടുത്ത് പടിക്കച്ചാലിലെ സമീപവാസികള്‍. തൊട്ടടുത്ത വീടുകളിലുള്ളവര്‍ സമീപത്ത് നടന്ന അരുംകൊലയെക്കുറിച്ച് ഒന്നും പറയുന്നില്ല. പറയാനുള്ളവര്‍ക്ക് ഒരു പേടി. പോലീസ് അടുത്തുവന്ന് ചോദ്യങ്ങള്‍ ചോദിച്ചിട്ടും തങ്ങളൊന്നുമറിയില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ മരിച്ച കദീജയും സഹോദരങ്ങളും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.

ശനിയാഴ്ച 12 മണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നാട്ടുകാര്‍ നിലവിളിയിലൂടെ അറിയുന്നത്. ഓടിക്കൂടിയവര്‍ യുവതിയേയും കല്ല്യാണത്തിന് മുന്നൊരുക്കച്ചടങ്ങിനെത്തിയ കാമുകനേയും ആസ്​പത്രികളിലേക്ക് കൊണ്ടുപോയെങ്കിലും സംഭവമറിഞ്ഞവര്‍ക്ക് അവിടെ പോകാന്‍ ഭീതിയായിരുന്നെന്ന് അവര്‍ തന്നെ പറയുന്നു. സമീപവാസികള്‍ ആരും തന്നെ കണ്ട സംഭവം പോലും പറയാന്‍ മടിക്കുന്ന അവസരത്തില്‍ പോലീസിന് എഫ്.ഐ.ആര്‍. തയ്യാറാക്കാന്‍പോലുമായില്ല.

More News from Kannur