എന്‍.എസ്.എസ്. ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012ഇരിക്കൂര്‍: ഇരിക്കൂര്‍ സിബ്ഗ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ക്യാമ്പ് പട്ടുവം വാണിവിലാസം എ.എല്‍.പി. സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ ഉദ്ഘാടനം ചെയ്തു. മനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം സി.രാജീവന്‍, മടവൂര്‍ അബ്ദുല്‍ഖാദര്‍, യു.കെ.മായന്‍ മാസ്റ്റര്‍, കെ.വി.ശ്രീമതി, കെ.ബി.ബാബു മാസ്റ്റര്‍, കുന്നത്ത് മുനീര്‍, മഹേഷ്, രാഹുല്‍, വിജില്‍ എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഓഫീസര്‍ ധനേഷ് സ്വാഗതവും വളന്‍ഡിയര്‍ ക്യാപ്റ്റന്‍ ഷാറൂണ്‍ നന്ദിയുംപറഞ്ഞു.

കേളകം: പാലാ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. ക്യാമ്പ് തലക്കാണി ഗവ. യു.പി. സ്‌കൂളില്‍ തുടങ്ങി. 28നാണ് സമാപനം. ആരോഗ്യ ബോധവത്കരണ പരിപാടികള്‍, ആരോഗ്യസര്‍വേ, സ്‌കൂളിന്റെ പരിസര സൗന്ദര്യവത്കരണം, തെരുവുനാടക ശില്പശാല, ക്ലാസുകള്‍ സിനിമാ പ്രദര്‍ശനങ്ങള്‍, സന്ദേശയാത്ര എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.പഞ്ചായത്ത് പ്രസിഡന്റ് ഷാജു വാത്യാട്ടിന്റെ അധ്യക്ഷതയില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.എം.ജോര്‍ജ്, നമിത കെ.വി., എ.ബാബു, തോമസ് കൂട്ടുങ്കല്‍, കെ.മണികണ്ഠന്‍, കെ.പി.പദ്മനാഭന്‍, എം.എം.രാധാകൃഷ്ണന്‍, കെ.എ.നന്ദിനി, കെ.ടി.ടോമി എന്നിവര്‍ പ്രസംഗിച്ചു. ടി.സി.റോസമ്മ സ്വാഗതം പറഞ്ഞു.

More News from Kannur