പൈപ്പ് ലൈന്‍ പൊട്ടി അഴുക്കുചാല്‍ നിര്‍മാണത്തൊഴിലാളി മരിച്ചു

Posted on: 23 Dec 2012മംഗലാപുരം: മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിച്ച ആളുടെ അശ്രദ്ധ കാരണം പൈപ്പ് ലൈന്‍ പൊട്ടിയുണ്ടായ ഒഴുക്കില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ട മൂന്നു പേര്‍ രക്ഷപ്പെട്ടു.

ആന്ധ്രപ്രദേശ് സ്വദേശി രാജു (25) വാണ് ചെളിയില്‍ പുതഞ്ഞ് മരിച്ചത്. രക്ഷപ്പെട്ട മൂന്നു പേരും ആന്ധ്ര സ്വദേശികളാണ്.

ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ നാഗോരിക്കടുത്ത് സൈമണ്‍ ലെയിനിലാണ് അപകടം. കഴിഞ്ഞ അഞ്ചുദിവസമായി നടക്കുന്ന അഴുക്കുചാല്‍ നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ദുരന്തം. ശുദ്ധജലക്കുഴലില്‍ മണ്ണുമാന്തിയന്ത്രം ഇടിച്ചതോടെ കുഴല്‍ പൊട്ടി വെള്ളം പുറത്തേക്ക് കുതിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടുപോയ തൊഴിലാളികള്‍ അഴുക്കുചാലിലേക്ക് പതിച്ചു. അഴുക്കുചാല്‍ സംഭരണിയില്‍ വീണ രാജുവിന്റെമേല്‍ ചെളിവന്നു മൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാജുവിന്റെ മൃതദേഹം കണ്ടെടുത്തു.

More News from Kannur