ക്ഷേത്ര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു

Posted on: 23 Dec 2012കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡില്‍നിന്ന് വിരമിച്ച 12 ക്ഷേത്രജീവനക്കാര്‍ക്ക് പെന്‍ഷന്‍, ഒമ്പതുപേര്‍ക്ക് ഗ്രാറ്റ്വിറ്റി, രണ്ടുപേര്‍ക്ക് അവശതാ പെന്‍ഷന്‍ ഗ്രാറ്റ്വിറ്റി, നാലുപേര്‍ക്ക് വിവാഹ സഹായധനം രണ്ടുപേര്‍ക്ക് കുടുംബ പെന്‍ഷന്‍, മരണാനന്തര ഗ്രാറ്റ്വിറ്റി, നാലുപേര്‍ക്ക് ചികിത്സാ ആനുകൂല്യം എന്നിവ നല്‍കുന്നതിന് തീരുമാനിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ കെ.ചന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

More News from Kannur